റോബർട്ട് മിൽനെ മുറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Robert Milne Murray
13 Chester Street, Edinburgh
The grave of Robert Milne Murray, Dean Cemetery, Edinburgh

റോബർട്ട് മിൽനെ മുറെ FRSE FRCPE FRSSA (6 മെയ് 1855 - 14 ഫെബ്രുവരി 1904) ഒരു സ്കോട്ടിഷ് ശസ്ത്രക്രിയാ വിദഗ്ധനും വൈദ്യശാസ്ത്ര വിഷയങ്ങളിലെ എഴുത്തുകാരനുമായിരുന്നു. ഇംഗ്ലീഷ്:Robert Milne Murray. ഗൈനക്കോളജിയിൽ വൈദഗ്ധ്യം നേടിയ അദ്ദേഹം എഡിൻബർഗ് മെറ്റേണിറ്റി ഹോസ്പിറ്റലും സിംപ്സൺ മെമ്മോറിയൽ ഹോസ്പിറ്റലും നടത്തിയിരുന്നു, എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ആദ്യത്തെ വൈദ്യശാസ്ത്ര ഇലക്ട്രീഷ്യനായിരുന്ന അദ്ദേഹം, എന്നാൽ താൻ സൃഷ്ടിച്ച ഉപകരണങ്ങളിലൊന്നും പേറ്റന്റ് ചെയ്യാൻ വിസമ്മതിക്കുകയും പകരം യൂറോപ്യൻ സഹപ്രവർത്തകർക്ക് സൗജന്യമായി പകർത്താനായി ഉപകരണം തുറന്നു കാണിക്കുകയും ചെയ്തു.[1]

ജീവിതരേഖ[തിരുത്തുക]

1855 മേയ് 6-ന് ഫെറ്റർകെയ്‌നിൽ പ്രാദേശിക സ്കൂൾ അദ്ധ്യാപകൻറെ മകനായി അദ്ദേഹം ജനിച്ചു.

1875-ൽ സെന്റ് ആൻഡ്രൂസ് സർവ്വകലാശാലയിൽ നിന്ന് എംഎ ബിരുദം നേടിയ അദ്ദേഹം സയൻസ് പഠിച്ചു. പ്രൊഫ. മാത്യു ഫോർസ്റ്റർ ഹെഡിലിനെ സഹായിച്ചതിന് ശേഷം 1879-ൽ എംബി സിഎച്ച്ബിയിൽ വൈദ്യശാസ്ത്ര ബിരുദം നേടിക്കൊണ്ട് എഡിൻബർഗ് സർവകലാശാലയിൽ പോയി. തുടർന്ന് ജോൺ ഹാലിഡേ ക്രോമിന്റെ സഹായിയായി. അദ്ദേഹത്തിന്റെ കീഴിൽ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും വളരെയധികം അറിവ് നേടി.

1886-ൽ അദ്ദേഹം മിഡ്‌വൈഫറിയിലും സ്ത്രീകളുടെ രോഗങ്ങളിലും പ്രഭാഷണം ആരംഭിച്ചു. എഡിൻബറോയിലെ ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റും ബ്രിട്ടീഷ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. റോയൽ സ്കോട്ടിഷ് സൊസൈറ്റി ഓഫ് ആർട്സിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിരുന്നു. റട്ട്‌ലാൻഡ് സ്‌ക്വയറിൽ അദ്ദേഹം ഒരു സ്വകാര്യ ലബോറട്ടറി നടത്തി.

1888-ൽ എഡിൻബറോയിലെ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. സർ തോമസ് റിച്ചാർഡ് ഫ്രേസർ, അലക്സാണ്ടർ ക്രം ബ്രൗൺ, സർ ജോൺ ബാറ്റി ടുക്ക്, വില്യം ഇവാൻസ് ഹോയിൽ എന്നിവരായിരുന്നു അദ്ദേഹത്തെ പിന്താങ്ങിയവർ.[2]

എഡിൻബർഗിലെ വെസ്റ്റ് എൻഡിലെ 13 ചെസ്റ്റർ സ്ട്രീറ്റിലാണ് അദ്ദേഹത്തിന്റെ അവസാന വർഷങ്ങൾ ചിലവഴിച്ചത്.[3]

റഫറൻസുകൾ[തിരുത്തുക]

  1. "Robert Milne Murray, M.A.St. And., M.D.Edin., F.R.C.P.E., F.R.S.E". British Medical Journal. 1 (2252): 521–522. 27 February 1904. doi:10.1136/bmj.1.2252.521. PMC 2353217.
  2. Biographical Index of Former Fellows of the Royal Society of Edinburgh 1783–2002 (PDF). The Royal Society of Edinburgh. July 2006. ISBN 0-902-198-84-X. Archived from the original (PDF) on 2016-03-04. Retrieved 2023-01-28.
  3. Edinburgh Post Office Directory 1901-2
"https://ml.wikipedia.org/w/index.php?title=റോബർട്ട്_മിൽനെ_മുറെ&oldid=3862915" എന്ന താളിൽനിന്ന് ശേഖരിച്ചത്