റോബർട്ട് ക്രിസ്റ്റഫർ ടൈറ്റ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാരിയറ്റും റോബർട്ട് ടൈറ്റ്ലറും

ഒരു ബ്രിട്ടീഷ് പട്ടാളക്കാരനും പ്രകൃതിശാസ്ത്രജ്ഞനും ഛായാഗ്രാഹകനുമായിരുന്നു റോബർട്ട് ക്രിസ്റ്റഫർ ടൈറ്റ്ലർ (ഇംഗ്ലീഷ്: Robert Christopher Tytler (ജീവിതകാലം: 1818 സെപ്റ്റംബർ 25 – 1872 സെപ്റ്റംബർ 10). 1857-ലെ ലഹളക്കാലത്ത് റോബർട്ട് ചിത്രീകരിച്ച ഫോട്ടോഗ്രാഫുകളുടെ പേരിലാണ് അദ്ദേഹത്തിന്റെയും ഭാര്യയായിരുന്ന ഹാരിയറ്റിന്റെയും പ്രശസ്തി. ടൈറ്റ്ലേഴ്സ് ലീഫ് വാബ്ലർ എന്ന ഒരു പക്ഷിയുടെ പേരും ഇദ്ദേഹത്തിന്റെ സ്മരണാർത്ഥമായിട്ടുണ്ട്.

ബ്രിട്ടീഷ് സേനയിലെ 38-ാം നേറ്റീവ് ഇൻഫൻട്രിയിലെ ഒരു മുതിർന്ന സൈനികനായിരുന്നു റോബെർട്ട്. ഇന്ത്യൻ ശിപായിമാരോട് വളരെ അടുത്ത് പെരുമാറിയിരുന്നതും അവരുടെ ക്ഷേമത്തിനായും പ്രവർത്തിച്ച പഴയതലമുറ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അദ്ദേഹം ഹിന്ദുസ്ഥാനി നല്ലപോലെ സംസാരിക്കാനറിയാമായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായിരുന്ന അദ്ദേഹം ലഹളക്ക് കുറച്ചുകാലം മുമ്പു മാത്രമാണ് അദ്ദേഹം ഹാരിയെറ്റിനെ പുനർവിവാഹം ചെയ്തത്. ഹാരിയെറ്റിന് അപ്പോൾ അദ്ദേഹത്തിന്റെ പകുതിയോളം പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഭർത്താവിനെപ്പോലെ അവർക്കും ഹിന്ദുസ്ഥാനിയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു. കാലക്രമേണ ഇരുവരും മികച്ച ഫോട്ടോഗ്രാഫർമാരായി മാറി. ലഹളസമയത്ത് ഇവർ ദില്ലിയിൽ നിന്ന് അംബാലയിലേക്ക് രക്ഷപ്പെട്ടു. അവിടെവച്ച് സ്വാഭാവികമായി ഡെൽഹി ഫീൽഡ് ഫോഴ്സിൽ അംഗങ്ങളായി. ആക്രമണകാലത്ത് ദില്ലി റിഡ്ജിൽ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തെക്കുറിച്ചും പിടിച്ചടക്കലിനുശേഷമുള്ള നഗരത്തിലെ നിർമ്മിതികളുടെ നശീകരണത്തെക്കുറിച്ചും ഏറ്റവും വിശദമായ വിവരണം ഹാരിയെറ്റിന്റെ ഓർമ്മക്കുറിപ്പുകളിലുണ്ട്.[1]

അവലംബം[തിരുത്തുക]

  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XXII. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി