റോബെർട്ട് മേയെർ
റോബർട്ട് മേയർ (ജീവിതകാലം: 11 ജനുവരി 1864, ഹാനോവറിൽ - 12 ഡിസംബർ 1947, മിനിയാപൊളിസിൽ) ഒരു ജർമ്മൻ സ്വദേശിയായി പതോളജിസ്റ്റ് ആയിരുന്നു. ഇംഗ്ലീഷ്:Robert Meyer.
ലീപ്സിഗ്, ഹൈഡൽബെർഗ്, സ്ട്രാസ്ബർഗ് എന്നീ സർവ്വകലാശാലകളിൽ അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു, 1889-ൽ ഈ സ്ഥാപനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1890 മുതൽ 1894 വരെ അദ്ദേഹം ഡെഡെലെബെൻ കമ്മ്യൂണിറ്റിയിൽ വൈദ്യശാസ്ത്ര പരിശീലകനായിരിക്കുകയും, അതിനുശേഷം ബെർലിനിലെ ഗൈനക്കോളജിസ്റ്റായ ജോഹാൻ വെയ്റ്റിന്റെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.[1][2]
1909 മുതൽ 1911 വരെ അദ്ദേഹം ബെർലിൻ ചാരിറ്റിലെ വനിതാ ക്ലിനിക്കിലെ ലബോറട്ടറിയുടെ മേധാവി ആയിരുന്നു. 1912-ൽ കാൾ അർനോൾഡ് റൂഗിന്റെ പിൻഗാമിയായി യൂണിവേഴ്സിറ്റി വനിതാ ക്ലിനിക്കിന്റെ പാത്തോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി. 1932-ൽ യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്ര ഫാക്കൽറ്റിയുടെ ഓണററി പ്രൊഫസറായി.[1][2] യഹൂദ വംശജരായതിനാൽ, 1935-ൽ ബെർലിനിലെ സ്ഥാനത്തുനിന്ന് അദ്ദേഹം നീക്കം ചെയ്യപ്പെട്ടു. തുടർന്ന്, അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറി, 1939-ൽ മിനിയാപൊളിസിൽ സ്ഥിരതാമസമാക്കി.[3]
പ്രത്യുൽപാദന വ്യവസ്ഥയുടെ ഭ്രൂണശാസ്ത്രവും ഹിസ്റ്റോപത്തോളജിയും ഉൾപ്പെട്ട ഗവേഷണത്തിൻറെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. ഭ്രൂണ കലകളിലെ അപാകതകളിൽ അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു.[2] യൂറോളജി മേഖലയിൽ, "വെയ്‌ഗെർട്ട്-മേയർ നിയമം" എന്ന് പേരിട്ടിരിക്കുന്ന രണ്ട് മൂത്രനാളികളുടെയും ശരീരഘടനാപരമായ ബന്ധത്തെക്കുറിച്ചുള്ള ഒരു നിയമത്തിന് പാത്തോളജിസ്റ്റ് കാൾ വെയ്‌ഗെർട്ടുമായി ചേർന്നാണ് പേര് നൽകിയിരിക്കുന്നത്.[4][5]
കൃതികൾ
[തിരുത്തുക]- Über epitheliale Gebilde im Myometrium des fötalen und kindlichen Uterus, 1899.
- Studien zur Pathologie der Entwicklung, with Ernst Schwalbe (2 volumes 1914–20).
- "Autobiography of Dr. Robert Meyer (1864-1947); a short abstract of a long life". With a memoir of Dr. Meyer by Emil Novak, 1949.[6]
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 Menghin - Pötel / edited by Rudolf Vierhaus Deutsche Biographische Enzyklopaedie
- ↑ 2.0 2.1 2.2 Robert Meyer at Who Named It
- ↑ ArchivesSpace Public Interface | UA | Robert O. Meyer papers
- ↑ Weigert-Meyer rule Who Named It
- ↑ Double Ureter and Duplex System A Cadaver and Radiological Study Archived 2018-04-14 at the Wayback Machine. Urology Journal
- ↑ HathiTrust Digital Library (published works)