റോഡ് റോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഡ് റോളർ

പാതകളും വിമാനങ്ങൾക്കുള്ള റൺവേകളും പോലുള്ളവ നിർമ്മിക്കുമ്പോഴും പുതുക്കിപ്പണിയുമ്പോഴും അവയുടെ പ്രതലം നിരപ്പാക്കാനും അമർത്തി ബലപ്പെടുത്താനും ഉപയോഗിക്കുന്ന, മനുഷ്യർ ഉരുട്ടുന്നതോ, യന്ത്രസംവിധാനത്തോടേയുള്ളതോ ആയ ഉരുളുകളെയാണ് റോഡ് റോളർ(Road Roller) എന്നു പറയുന്നത്.

ആദ്യകാല റോഡ് റോളർ[തിരുത്തുക]

പ്രമാണം:റോഡുനിർമ്മാണം 1900-1920.jpg
പഴയകാല റോഡ് റോളർ (1900-1920)

മനുഷ്യർ വലിച്ചു കൊണ്ടു നടക്കുന്ന ഭാരമുള്ള കരിങ്കൽ ഉരുളുകൾ മുൻകാലങ്ങളിൽ റോഡ് റോളറുകൾ ആയി ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇത്തരം റോളറുകൾ ക്രിക്കറ്റ് പിച്ചുകളും മറ്റും നിരപ്പാക്കാനാണ് ഉപയോഗിക്കുന്നത്.

യന്ത്രവൽകൃത റോഡ് റോളർ[തിരുത്തുക]

ഭാരതത്തിൽ മീഡിയം മോട്ടോർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനമായ ഇതിന് 8.12 ടൺ ഭാരമുണ്ട്. ഉരുക്കുകൊണ്ട് പൂണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ വാഹനത്തിന് ഓറഞ്ച് നിറമാണു നിയമപരമായി നൽകിയിരിക്കുന്നത്. ഇതിൽ ഡ്രൈവർക്കു മാത്രമേ ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ളൂ. 12 ലിറ്റർ എഞ്ചിൽ ഓയിൽ ഉൾക്കൊള്ളൂന്ന 3600 സിസി, 4 സിലിണ്ടറുള്ള എഞ്ചിനാണുള്ളത്. ബാറ്ററി ഉപയോഗിച്ചുള്ള സെൽഫ് സ്റ്റാർട്ട് കൂടാതെ ലിവർ ഉപയോഗിച്ചു കറക്കിയും പ്രവർത്തിപ്പിക്കാം. ഡീസൽ ടാങ്കിൽന്റെ അളവ് 72 ലിറ്ററാണ്. നാല് ഗിയറുകളാണ് ഇതിനുള്ളത്. ക്ലച്ച് ഉപയോഗിച്ച് വേഗത ക്രമീകരിക്കാവുന്ന ഇതിന്റെ പരമാവധി വേഗം ഏഴര കിലോമീറ്റർ വരെയാണ്. സാധാരണ സാഹചര്യങ്ങളിൽ 4 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന ഇതിന് ജോലി സമയത്ത് ലഭിക്കുന്നത് 3 കിലോമീറ്റർ മൈലേജ് മാത്രമാണ്. ഒരു ദിവസം 8 മണിക്കൂർ വീതം പണി ചെയ്താൽ ഒരു മാസം തികയുമ്പോഴേയ്ക്കും എഞ്ചിൻ ഓയിൽ മാറ്റേണ്ടതാണ്. 5 വർഷം കൂടുമ്പോൾ എഞ്ചിൻ പണിയും നടത്തേണ്ടതാണ്. ചക്രങ്ങളുടെ ആയുസ്സ് 20 കൊല്ലം മാത്രമാണ്. ചക്രങ്ങൾക്ക് തേയ്മാനം സംഭവിച്ചാൽ പുതിയവ മാത്രമേ ലഭിക്കുകയുള്ളൂ. [1]

ഇക്കാലത്ത് കൂടുതൽ കൃത്യതയോടെ വിശാലമായ പ്രതലങ്ങൾ വേഗത്തിൽ നിരപ്പാക്കാനും ഉറപ്പിക്കാനും കഴിയുന്ന ആത്യാധുനിക റോഡ് റോളർ സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. മലയാള മനോരമ ഫാസ്റ്റ് ട്രാക്ക് മാസിക. 2010 സെപ്റ്റംബർ. താളുകൾ,64 - 66

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോഡ്_റോളർ&oldid=2837408" എന്ന താളിൽനിന്ന് ശേഖരിച്ചത്