റോഡോൾഫോ ഗ്രാസിയാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോഡോൽഫോ ഗ്രാസിയാനി (ഇറ്റാലിയൻ ഉച്ചാരണം: [roˈdolfo ɡratˈtsjaːni]; 1(1 August 1882 – 11 January 1955), ഇറ്റാലിയൻ സാമ്രാജ്യത്തിലെ(ഫാസിസ്റ്റ് ഇറ്റലി) റോയൽ ആർമിയിലെ പ്രമുഖ ഉദ്യോഗസ്ഥനാണ് ഗ്രാസിയാനി.thumb ലിബിയയിലേയും എത്തിയോപിയ യിലേയും അധിനിവേശത്തിൽ മുഖ്യ പങ്ക് വഹിച്ചു. തീവ്ര ഫാസിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു ഗ്രാസിയാനി. ഇറ്റലി രാജാവ് ഇമ്മാനുവൽ മൂന്നാമന്റെ കാലത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അധിനിവേശസമയങ്ങളിൽ പരുഷരീതികളിൽ കുപ്രസിദ്ധനാണ്. തദ്ദേശിയരെ കോൺസെൻട്രേഷൻ ക്യാമ്പിലാക്കുക, ക്രൂരമായി ശിക്ഷിക്കുക, ഉമർ മുഖ്താറിനെ തൂക്കിലേറ്റിയത് എന്നിവ ഉദാഹരണങ്ങൾ ആണ്.

ലിബിയയിലെ ക്രൂരതകൾ കൊണ്ട് അദ്ദേഹത്തിന് Il macellaio del Fezzan ("ഫെസ്സാനിലെ ഇറച്ചി വെട്ടുകാരൻ ").[1]എന്ന് വിളിപ്പേര് വീണു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോഡോൾഫോ_ഗ്രാസിയാനി&oldid=3763384" എന്ന താളിൽനിന്ന് ശേഖരിച്ചത്