റോജർ പെൻറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹനായ വിഖ്യാത ശാസ്ത്രജ്ഞനാണ് സർ റോജർ പെൻറോസ്.

സർ. റോജർ പെൻറോസ്
റോജർ പെൻറോസ്, 2005ൽ
ജനനം (1931-08-08) 8 ഓഗസ്റ്റ് 1931  (92 വയസ്സ്)
കോൾചെസ്റ്റർ, എസ്സക്സ്, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
കലാലയം
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിത ഭൗതികശാസ്ത്രം
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻJohn A. Todd
മറ്റു അക്കാദമിക് ഉപദേശകർW. V. D. Hodge
ഡോക്ടറൽ വിദ്യാർത്ഥികൾ
സ്വാധീനിച്ചത്
കുറിപ്പുകൾ
He is the brother of Jonathan Penrose, Oliver Penrose and Shirley Hodgson; son of Lionel Penrose; nephew of Roland Penrose.

ഗണിതഭൗതിക ശാസ്ത്ര‍ജ്ഞൻ ശാസ്ത്രതത്വചിന്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ സർ റോജർ പെൻറോസ് (ജനനം : 1931 ആഗസ്റ്റ് 8). ഒാക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗണിത ഇൻസ്റ്റിറ്റ്യൂട്ടിലെ എമേർഷ്യസ് റൗസ് ബാൾ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സാണ്. വാർദ്ധം കോളേജിലെ എമേർഷ്യസ് ഫെല്ലോ കൂടിയാണ് അദ്ദേഹം.

ഗണിതഭൗതികത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കാണ് അദ്ദേഹം അറിയപ്പെടുന്നത്. പ്രത്യേകിച്ച് സാമാന്യ ആപേക്ഷികതയിലെയും പ്രപഞ്ചവിജ്ഞാനീയത്തിലെയും പ്രധാന സംഭാവനകൾ. 1988 ലെ ഭൗതികത്തിലെ വുൾഫ് പ്രൈസ് ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നമ്മുടെ പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിനായി സ്റ്റീഫൻ ഹോക്കിംഗിന്റെ കൂടെ അദ്ദേഹം നടത്തിയ ഗവേഷണങ്ങൾക്കും സംഭാവനകൾക്കുമാണ് ഭൗതികത്തിലെ വുൾഫ് പ്രൈസ് ലഭിച്ചത്.[1] തമോഗർത്തങ്ങളെ കുറിച്ചുള്ള പഠനത്തിന് ജർമനിയിൽ നിന്നുള്ള റെയ്ൻഗാർഡ് ജെൻസെൽ, യു.എസ്.ഗവേഷകയായ ആൻഡ്രിയ ഘേസ് എന്നിവരോടൊപ്പമാണ് പെൻറോസ് 2020 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പങ്കിട്ടത്.

അവലംബം[തിരുത്തുക]

  1. Penrose, R (2005). The Road to Reality: A Complete guide to the Laws of the Universe. Vintage Books. ISBN 0-09-944068-7.

2.

തമോഗർത്ത ഗവേഷണം: മൂന്ന് പേർക്ക് ഭൗതികശാസ്ത്ര നൊബേൽ

https://www.deshabhimani.com/amp/news/world/nobel-prize-physics/899358

"https://ml.wikipedia.org/w/index.php?title=റോജർ_പെൻറോസ്&oldid=3457753" എന്ന താളിൽനിന്ന് ശേഖരിച്ചത്