റോഗൺ ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഗൺ ഡാം
റോഗൺ ഡാം is located in Tajikistan
റോഗൺ ഡാം
Location of റോഗൺ ഡാം in Tajikistan
സ്ഥലംsouthern Tajikistan
നിർദ്ദേശാങ്കം38°40′59″N 69°46′19″E / 38.68306°N 69.77194°E / 38.68306; 69.77194Coordinates: 38°40′59″N 69°46′19″E / 38.68306°N 69.77194°E / 38.68306; 69.77194
നിലവിലെ സ്ഥിതിUnder construction
നിർമ്മാണം ആരംഭിച്ചത്1976 (1976)
നിർമ്മാണം പൂർത്തിയായത്2018 (Expected)
നിർമ്മാണച്ചിലവ്US$2–5billion
ഉടമസ്ഥതGovernment of Tajikistan
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിVakhsh River
ഉയരം265–335 മീറ്റർ (869–1,099 അടി)
റിസർവോയർ
ആകെ സംഭരണശേഷി13.3 കി.m3 (10,782,485 acre⋅ft)
പ്രതലം വിസ്തീർണ്ണം110.7 കി.m2 (27,400 ഏക്കർ)
Power station
Turbines6 x 600 MW
Installed capacity3,600 MW (planned)
Annual generation13.1 TWh (planned)

സോവിയറ്റ് റിപ്പബ്ളിക്കായ താജിക്കിസ്ഥാനിലെ ഉയരം കൂടിയ കൃത്രിമ അണക്കെട്ടുകളിൽ ഒന്നാണ് റോഗൺ ഡാം. വാക്ഷ് നദിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

1959-ലാണ് റോഗൺ അണക്കെട്ട് പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. 1965-ൽ അതിന്റെ രൂപരേഖ തയ്യാറാക്കി.[1] നിർമ്മാണം തുടങ്ങാൻ പിന്നെയും 11 വർഷമെടുത്തു.1991-ൽ സോവിയറ്റ് യൂണിയൻറെ തകർച്ചയോടെ നിർമ്മാണം തടസ്സപ്പെട്ടു.[2] വീണ്ടും പണിയാരംഭിച്ചപ്പോൾ പ്രകൃതിയാണ് വില്ലനായി രംഗത്തെത്തിയത്.1993-ൽ നിർമ്മാണം വെള്ളപ്പൊക്കം കാരണം തടസ്സപ്പെട്ടു.

2007-ൽ ഈ പദ്ധതി പൂർത്തിയാക്കാൻ പുതിയ കരാറുണ്ടാക്കി. അതും പക്ഷെ നടപ്പായില്ല. താജിക്കിസ്ഥാൻ ഇപ്പോഴും റോഗൺ അണക്കെട്ടിന്റെ നിർമ്മാണം നടത്തിവരുന്നു. വാക്ഷ് നദിയിലുള്ള ഈ അണക്കെട്ട് ഇതിനകംതന്നെ 335 മീറ്റർ ഉയരത്തിൽ നിർമ്മിച്ചുകഴിഞ്ഞു. വൈദ്യൂതി ഉത്പ്പാദനത്തിന് ആറ് ടർബൈൻ അണക്കെട്ടിൽ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 3600 മെഗാവാട്ട് ആയിരിക്കും ഇവയിൽനിന്നുള്ള വൈദ്യൂതി ഉത്പ്പാദനം.[3]

അന്താരാഷ്ട്ര പ്രശ്നം[തിരുത്തുക]

അണക്കെട്ടിനെപ്പറ്റി പഠനം നടത്താൻ അയൽരാജ്യമായ ഉസ്ബക്കിസ്ഥാൻ ഈയിടെ താജിക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടണ്ട്. ഉസ്ബക്കിസ്ഥാനിലെ പരുത്തികൃഷിയ്ക്ക് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം സാധ്യമാകമോ എന്നും എന്തെങ്കിലും പരിസ്ഥിതിപ്രശ്നങ്ങൾ വരാനിടയുണ്ടോയെന്നും മനസ്സിലാക്കാനാണ് ഈ പഠനം.[4] 2010 ഒക്ടോബറിൽ ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഇസ്ലാം കരിംമോവ് റോഗൺ ജല വൈദ്യൂത പദ്ധതിയെ 'സ്റ്റുപ്പിഡ് പ്രൊജക്ട്' എന്നാണ് വിളിച്ചത്.[5]

അവലംബം[തിരുത്തുക]

  1. Erica Marat (2010-01-15). "Will Tajikistan Successfully Construct Rogun?". Eurasia Daily Monitor. Jamestown Foundation. ശേഖരിച്ചത് 2010-02-13.
  2. Yuriy Humber; Ilya Khrennikov (2010-01-15). "Tajikistan Plans People's IPO for Hydropower 'Plant of Destiny'". Bloomberg. Retrieved 2010-02-13
  3. Tajikistan-Uzbekistan: Top level discussions over the Rogun project". Tajik Water. Retrieved 26 July 2016.
  4. "Tajikistan-Uzbekistan: Top level discussions over the Rogun project". Ferghana.ru. 2010-02-04. Retrieved 2010-02-13.
  5. Farangis Najibullah (2010-10-08). "Don't Love Your Neighbor". Radio Free Europe/Radio Liberty. Retrieved 2011-03-11.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോഗൺ_ഡാം&oldid=3120119" എന്ന താളിൽനിന്ന് ശേഖരിച്ചത്