റൊണാൾഡ് വെൽച്ച്
വെയിൽസ് എഴുത്തുകാരനായ റൊണാൾഡ് ഒലിവർ ഫെൽറ്റോൺ എന്ന വെയിൽസ് ഗ്രന്ഥകർത്താവിൻറെ തൂലികാനാമമായിരുന്നു റൊണാൾഡ് വെൽച്ച് (14 ഡിസംബർ 1909 – 5 ഫെബ്രുവരി 1982). കുട്ടികളുടെ ചരിത്ര ഫിക്ഷൻ നോവലുകളിലൂടെയാണ് റൊണാൾഡ് വെൽച്ച് ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ Knight Crusader എന്ന നോവലിന് ഏറ്റവും മികച്ച കുട്ടികളുടെ നോവലിനുള്ള 1956-ലെ ലൈബ്രറി അസോസിയേഷൻറെ കാർണെജീ മെഡൽ ലഭിച്ചിരുന്നു.
ജീവിതരേഖ
[തിരുത്തുക]വെയിൽസിലെ വെസ്റ്റ് ഗ്ലാമൊർഗാനിലുള്ള അബെറവോണിലാണ് റൊണാൾഡ് വെൽച്ച് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് അദ്ദേഹം ബെഡ്ഫോർഡ് മോഡേൺ സ്കൂളിൽ അദ്ധ്യാപകവൃത്തി ചെയ്യുകയായിരുന്നു. യുദ്ധകാലത്ത് ഓഫീസേർസ് ട്രെയിനിംഗ് കോർപ്സ് വിഭാഗത്തിലെ ലഫ്റ്റനൻറ് പദവിയിൽ അദ്ദേഹം നിയമിതനായിരുന്നു. 1940 ൽ വെൽഷ് സൈന്യവ്യൂഹത്തിലെ വിശേഷാധികാരമുള്ള ലഫ്റ്റനൻറായിരുന്നു. അദ്ദേഹം മേജർ റാങ്കിലേയ്ക്കുയരുകയും യുദ്ധത്തിനു ശേഷമുള്ള കാലം പ്രാദേശിക സൈനികവ്യൂഹത്തിൽ തുടരുകയും ചെയ്തു. ഡെവോണിലെ ഒക്കെഹാംപ്റ്റൺ ഗ്രാമർ സ്കൂളിൻറെ പ്രധാനാദ്ധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു.
രചനകൾ
[തിരുത്തുക]· The Black Car Mystery (1950)
· The Clock Stood Still (1951)
· The Gauntlet (1951)
· Knight Crusader † (1954) —winner of the Carnegie Medal[2]
· Sker House (1955) (writing as Ronald Felton) (perhaps based on Sker House)
· Ferdinand Magellan (1955)
· Captain of Dragoons † (1956)
· The Long Bow (1957)
· Mohawk Valley † (1958)
· Captain of Foot † (1959)
· Escape from France † (1960)
· For the King † (1961)[c]
· Nicholas Carey † (1963)
· Bowman of Crécy † (1966)
· The Hawk † (1967)
· Sun of York (1970)
· The Galleon † (1971)
· Tank Commander † (1972)
· Zulu Warrior (1974)
· Ensign Carey † (1976)
† indicates a book in the Carey family series
ചെറുകഥകൾ
[തിരുത്തുക]· "The Kings Hunt" (1963), Swift Annual 1963[c]
· "The Joust" (1968), Miscellany Five, edited by Edward Blishen[a]
· "The King's Hunt" (1970), Thrilling Stories of the Past for Boys, edited by Eric Duthie[c]