റെബേക്ക ദ് ഗുവാർന
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
റെബേക്ക ദ് ഗുവാർന പതിനാലാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയും ശസ്തക്രിയാവിദഗ്ദ്ധയും എഴുത്തുകാരിയും. മധ്യകാലത്ത് അറിയപ്പെടുന്ന ഏതാനും ശരീരശാസ്ത്രജ്ഞകളിൽ ഒരാളാണ് അവർ.
പുരോഹിതനും ശരീരശാസ്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന റൊമുവാൽഡിനെപ്പോലെ റെബേക്ക ദ് ഗുവാർന സെലെർനീഷ്യൻ കുടുംബത്തിലെ അംഗമായിരുന്നു. സലെർനൊ സർവ്വ്കലാശാലയിലെ വിദ്യാർത്ഥിയായിരുന്ന അവർ അക്കാലയളവിലെ ന്യൂനപക്ഷമായിരുന്ന വനിതാവിദ്യാർത്ഥികളിൽ ഉൾപ്പെട്ടിരുന്നു. പനി, മൂത്രം, ഭ്രൂണം എന്നിവയിൽ അവർ വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.