റൂളർ (അളവ് ഉപകരണം)
നീളമളക്കാനായി ഉപയോഗിക്കുന്ന ഒരു ലളിത ഉപകരണമാണ് റൂളർ. റൂൾ, ലൈൻ ഗേജ്, സ്കെയിൽ എന്നീ പേരുകളിലും ഇത് അറിയപ്പെട്ടു വരുന്നു. പാർശ്വങ്ങളിൽ അളവുകളുടെ റൂളിങ് ഉള്ളതുകൊണ്ടാണ് ഇത് വെച്ചുള്ള അളവെടുപ്പ് സാധിക്കുന്നത്[1]. നേർരേഖ വരക്കുവാനും ഇതിന്റെ ദൃഢതയുള്ള വകഭേദം ഉപയോഗിച്ചുവരുന്നു. ഇവയാണ് സാധാരണയായി റൂളർ എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
എന്നാൽ തുണി, പേപ്പർ എന്നിവ കൊണ്ട് നിർമ്മിക്കുന്ന റൂളറുകൾ ചുരുട്ടിയോ മടക്കിയോ വെക്കാവുന്നതാണ്. തയ്യൽ, കല, കരകൗശലവിദ്യ എന്നിവയിലാണ് ഇത്തരം റൂളറുകൾ ഉപയോഗിക്കുന്നത്.
വിവിധ പ്രദേശങ്ങളിലായി അനവധി ഏകകങ്ങൾ നീളമളക്കാനായി ഉപയോഗിച്ചുവരാറുണ്ട്. ഇവയിലെല്ലാം റൂളറുകൾ നിലനിന്നിരുന്നു. എന്നാൽ ആധുനിക കാലത്ത് സെന്റീമീറ്റർ, ഇഞ്ച് എന്നിവയാണ് ഏറ്റവും സാധാരണയായി ഒരു റൂളറിൽ അടയാളപ്പെടുത്താറുള്ളത്. ചില റൂളറുകളിൽ ഇരുഭാഗങ്ങളിലായി രണ്ട് ഏകകങ്ങളും രേഖപ്പെടുത്താറുണ്ട്. ഇഞ്ചിനെ പതിനാറോ മുപ്പത്തിരണ്ടോ ആയി വിഭജിക്കുന്ന (1/16 അല്ലെങ്കിൽ 1/32) അടയാളങ്ങൾ റൂളറിൽ കാണിക്കുമ്പോൾ സെന്റിമീറ്ററിനെ പത്തോ ഇരുപതോ ആയി വിഭജിക്കുന്നതും (1മി.മി അല്ലെങ്കിൽ 0.5മി.മി) സാധാരണ കാണപ്പെടുന്നു.
സ്കെയിൽ റൂളർ
[തിരുത്തുക]എഞ്ചീയറിങ് ഉപയോഗങ്ങൾക്കായി വിവിധങ്ങളായ അനുപാതത്തിൽ സ്കെയിൽ ചെയ്യപ്പെട്ട റൂളറുകൾ ലഭ്യമാണ്. കെട്ടിടങ്ങളുടെയും ഭൂമിയുടെയുമൊക്കെ രൂപരേഖ തയ്യാറാക്കുമ്പോൾ 1:50, 1:100, 1:200 തുടങ്ങിയ അനുപാതങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷ്മമായ ഘടകങ്ങളുടെ രൂപരേഖക്കായി എൻലാർജിങ് അനുപാതങ്ങൾ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ruler noun - Definition, pictures, pronunciation and usage notes - Oxford Advanced Learner's Dictionary at OxfordLearnersDictionaries.com". www.oxfordlearnersdictionaries.com. Archived from the original on 25 October 2017. Retrieved 25 April 2018.