റൂഫസ്-ടെയിൽഡ് ഫ്ലാറ്റ്ബിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനാം, വെനിസ്വേല എന്നിവിടങ്ങളിൽ കാണപ്പെടുന്ന ടൈറാനിഡേ കുടുംബത്തിലെ ഒരു തരം പാസറിൻ പക്ഷിയാണ് റൂഫസ്-ടെയിൽഡ് ഫ്ലാറ്റ്-ബിൽഡ് (റാംഫോട്രിഗൺ റൂഫിക്കാഡ). ഉഷ്ണമേഖലയിലോ ഉപോഷ്ണമേഖലയിലോ ഉള്ള ഈർപ്പമാർന്ന താഴ്ന്ന വനപ്രദേശങ്ങളിലാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. തെക്കുകിഴക്കൻ കൊളംബിയ മുതൽ തെക്കൻ വെനിസ്വേല, ഗയാനകൾ, വടക്കൻ ബൊളീവിയ, ബ്രസീലിയൻ ആമസോൺ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് ഈ പക്ഷി താമസിക്കുന്നത്.