റീന മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമാണ് റീനമോഹൻ. മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്കാരവും 14 മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും(2022 ൽ) ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

1982 ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഡിറ്റിംഗിൽ ബിരുദധാരിയായ റീന നിരവധി ചലച്ചിത്രങ്ങളും അൻപതിലധികം ഡോക്യൂമെന്ററികളും ടെലി സീരിയലുകളും, എഡിറ്റ് ചെയ്തു. പത്തോളം ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തു. 1991 ൽ സംവിധാനം ചെയ്ത ആദ്യ ഡോക്യൂമെന്ററി കമല ബായിക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2000 ൽ സഞ്ജയ് കാക് സംവിധാനം ചെയ്ത ‘ഇൻ ദ ഫോറസ്റ്റ് ഹാങ്‌സ് ഇൻ എ ബ്രിഡ്ജ്’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്കാരത്തിനും അർഹയായി.

ചിത്രങ്ങൾ[തിരുത്തുക]

സംവിധാനം[തിരുത്തുക]

കമല ബായി (1991)

  • സ്കിൻ ഡീപ് (1998)
  • ഓൺ ആൻ എക്സ്‌പ്രസ് ഹൈവേ (2003),

എഡിറ്റിംഗ്[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 14 മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം

അവലംബം[തിരുത്തുക]

  1. https://keralakaumudi.com/news/news.php?id=886083&u=reena-mohan
"https://ml.wikipedia.org/w/index.php?title=റീന_മോഹൻ&oldid=3769712" എന്ന താളിൽനിന്ന് ശേഖരിച്ചത്