ഉള്ളടക്കത്തിലേക്ക് പോവുക

റീച്ചാർഡ് തലേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീച്ചാർഡ് തലേർ
ജനനം (1945-09-12) സെപ്റ്റംബർ 12, 1945  (79 വയസ്സ്)
വിദ്യാഭ്യാസംCase Western Reserve University (BA)
University of Rochester (MA, PhD)
അവാർഡുകൾNobel Memorial Prize in Economic Sciences (2017)
Scientific career
FieldsBehavioral finance
InstitutionsJohnson School of Management at Cornell University (1978–1995)
Booth School of Business at the University of Chicago (1995–present)
തീസിസ് The Value of Saving a Life: A Market Estimate  (1974)
Doctoral advisorSherwin Rosen

റീച്ചാർഡ് എച്ച്. തലേർ (1945 സെപ്റ്റംബർ 12) ഒരു അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനും, യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ബൂത്ത് സ്ക്കൂൾ ഓഫ് ബിസിനസ്സിലെ റാൽഫ് ആന്റ് ഡോറത്തി കെല്ലർ സെർവീസ് പ്രൊഫസറുമാണ്.

ബിഹേവിയറൽ ഫിനാൻസിലെ മികച്ച തിയറിസ്റ്റായി റീച്ചാർഡിനെ പരിഗണിക്കാം, ഡാനിയൽ കാനെമൻ -നോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ബിഹേവിയറൽ എക്കണോമിക്സിന്  2017-ൽ  അദ്ദേഹം സാമ്പത്തികശാസ്ത്രത്തിനുള്ള നോബേൽ നേടി. തലേറിനെ നോബേലിനായി തിര‍ഞ്ഞെടുത്തപ്പോൾ പുരസ്കാരത്തിന്റെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസെസിന്റെ മറുപടി,  സാമ്പത്തികശാസ്ത്രത്തിന്റേയും മനഃശാസ്ത്രത്തിന്റേയും വിശകലന പ്രക്രിയകൾ തമ്മിലുള്ള നൂലിഴയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ എന്നായിരുന്നു. 

സ്വകാര്യ ജീവിതം

[തിരുത്തുക]

ന്യൂ ജേഴ്സിയിലെ ഈസ്റ്റ് ഓറഞ്ചിലാണ് തലേർ ജനിച്ചത്, അമ്മ റോസ്ലിൻ ഒരു അധ്യാപികയായിരുന്നു, അച്ഛൻ ആലൻ എം.തലേർ  ന്യൂ ജേഴ്സിയിലെ ന്യൂവാർക്കിലെ പ്രുഡെൻഷ്യൽ ഫിനാൻഷ്യലിൽ ഇൻഷ്വറൻസിൽ അപകടസാദ്ധ്യതകൾക്കനുസൃതമായി അടയ്‌ക്കേണ്ട തുക നിശ്ചിയിക്കുന്ന വിദഗ്‌ദ്ധനായിരുന്നു, അച്ഛൻ ജനിച്ചത് ടൊറോണ്ടോയിലായിരുന്നു. തലേറിന്റെ കുടുംബം ഒരു ജൂത കൂടുംബമായിരുന്നു, രണ്ട് സഹോദരന്മാർക്കൊപ്പമായിരുന്നു തലേർ വളർന്നത്. പിന്നീട് തലേർ മാർക്കറ്റിങ്ങ് പ്രൊഫസറായ ഫ്രാൻസെ ലെക്ലെർകിനെ വിവാഹം കഴിച്ചു, അവർക്ക് മൂന്ന് മക്കളാണ്.

തലേർ ബിരുദം എടുത്തത് ന്യവാർക്ക് അക്കാദമിയിൽ നിന്നാണ്, കേസ് വെസ്റ്റേൺ റിസെർവ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1967-ൽ ബാച്ചിലർ ഓഫ് ആർട്ട്സ് എടുത്തു.1970 ബിരുദാനന്തര ബിരുദവും നേടി, അതിനു ശേഷമാണ് അദ്ദേഹത്തിന്റെ  "ദി വാല്യു ഓഫ് സേവിങ്ങ് എ ലൈഫ്" എന്ന പ്രബന്ധം എഴുതുന്നത്.

പഠനം പൂർത്തിയാക്കിയതിന് ശേഷം  അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് റോച്ചെസ്റ്ററിൽ പ്രൊഫസറായി ജോലിക്ക് കയറി. 1978 മുതൽ 1995 വരെ കോർനെൽ യൂണിവേഴ്സിറ്റിയിലെ എസ്.സി ജോൺസൺ കോളേജ് ഓഫ് ബിസിനസ്സിൽ ഫാക്ക്വൽട്ടി മെമ്പറായിരുന്നു, അതിനുശേഷം 1995-ൽ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ ബൂത്ത് സക്കൂൾ ഓഫ് ബിസിനസ്സിലേക്ക് മാറി.

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Thaler, Richard H. 1992. The Winner's Curse: Paradoxes and Anomalies of Economic Life. Princeton: Princeton University Press. ISBN 0-691-01934-70-691-01934-7.
  • Thaler, Richard H. 1993. Advances in Behavioral Finance. New York: Russell Sage Foundation. ISBN 0-87154-844-50-87154-844-5.
  • Thaler, Richard H. 1994. Quasi Rational Economics. New York: Russell Sage Foundation. ISBN 0-87154-847-X0-87154-847-X.
  • Thaler, Richard H. 2005. Advances in Behavioral Finance, Volume II (Roundtable Series in Behavioral Economics). Princeton: Princeton University Press. ISBN 0-691-12175-30-691-12175-3.
  • Thaler, Richard H., and Cass Sunstein. 2009 (updated edition). Nudge: Improving Decisions About Health, Wealth, and Happiness. New York: Penguin. ISBN 0-14-311526-X0-14-311526-X.
  • Thaler, Richard H. 2015. Misbehaving: The Making of Behavioral Economics. New York: W. W. Norton & Company. ISBN 978-0-393-08094-0978-0-393-08094-0.
"https://ml.wikipedia.org/w/index.php?title=റീച്ചാർഡ്_തലേർ&oldid=4100918" എന്ന താളിൽനിന്ന് ശേഖരിച്ചത്