റിയാദിലെ പെൺകുട്ടികൾ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റിയാദിലെ പെൺകുട്ടികൾ

2005ൽ പുറത്തിറങ്ങിയ ഒരു അറബി ഭാഷ നോവലാണ് ബനാത്ത് അൽ റിയാദ് അഥവാ റിയാദിലെ പെൺകുട്ടികൾ . Girls of Riyadh എന്ന ഇംഗ്ലീഷി പരിഭാഷയ്ക്ക് ലോക വ്യാപകമായ പ്രചാരം ലഭിക്കുകയുണ്ടായി. സൗദി അറേബ്യയിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അറബ് രാജ്യങ്ങളിൽ വ്യാപകമായി വില്പനയും പ്രചാരണവും നേടിയിരുന്നു.രജാ അസ്വാനിഅ എന്ന എഴുത്തുകാരിയാണ് രചിയിതാവ്.

Girls of Riyadh
200px
കർത്താവ്Rajaa Alsanea
രാജ്യംSaudi Arabia
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസാധകൻFig Tree (an imprint of Penguin Books)
പ്രസിദ്ധീകരിച്ച തിയതി
5 July 2007
ഏടുകൾ300

പ്രമേയം[തിരുത്തുക]

സൗദി അറേബ്യയിൽ സാമ്പ്രദായികമായി നിലനിൽക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങളുടെ സ്ഥിതി വിവരണമാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്.

നാല് ഹൈസ്കൂൾ വിദ്യാർഥികളുടെ കഥയാണിത്. ഇമെയിലുകളിലൂടെയാണ് ഇവരുടെ അനുഭവങ്ങളും ചിന്തകളും വായനക്കാർ അറിയുന്നത്. സ്നേഹിക്കപ്പെടാൻ വെമ്പുന്ന പെൺകുട്ടികൾക്ക് പക്ഷേ തികഞ്ഞ യാഥാസ്ഥികതയെ മറികടക്കേണ്ടതുണ്ട്.

ഇന്റർനെറ്റും മൊബയിൽ ഫോണുമെല്ലാം കാര്യങ്ങളെ കീഴ്മേൽ മറിയ്ക്കുന്നു. സ്ത്രീകളുടെ വിചാര വികാരങ്ങൾ പഴയതു പോലെ അടിച്ചമർത്തപ്പെടാൻ സാധിക്കില്ല എന്നാവുന്നു കാര്യങ്ങൾ. നോവലിൽ ലൈംഗിക വേഴ്ചകളും ചിത്രീകരിക്കപ്പെടുന്നുണ്ട്. കിട്ടാവുന്ന ഏത് ഇമയിൽ അഡ്രസ്സിലേക്കും ഒരോ ആഴ്ച്ചയും അയക്കപ്പെടുന്ന ഇമെയിലുകളാണ് കഥ വിവരിക്കുന്നത്.

വിവാദം/ പ്രതികരണം[തിരുത്തുക]

2005ൽ പ്രസിദ്ധീകരിച്ച ഉടൻ തന്നെ സൗദി അധികൃതർ ഈ പുസ്തകം നിരോധിക്കുകയുണ്ടായി. അതിനാൽ കരിഞ്ചന്തയിലൂടെയാണ് ഈ പുസ്തകം അറബ് രാജ്യങ്ങളിൽ വ്യാപിച്ചത്. അറബി രാജ്യങ്ങളിലുടനീളം വമ്പിച്ച പ്രചാരം പുസ്തകത്തിനു ലഭിച്ചു.

മെർലിൻ ബൂത്ത് എന്ന അമേരിക്കൻ വനിതയാണ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. താൻ ചെയ്ത പരിഭാഷയിൽ രചിയിതാവും പ്രസാധകരും ചേർന്ന കൈകടത്തലുകൾ നടത്തുകയുണ്ടായി എന്ന് ബൂത്ത് ആരോപിക്കുന്നു. [1][2][3]

  1. Owchar, Nick. "Author versus translator", Los Angeles Times, 2007-10-4. Retrieved on 2009-08-16.
  2. Booth, Marilyn. "Letters to the Editor, 'Girls of Riyadh'", The Times Literary Supplement, 2007-09-27. Retrieved on 2009-08-16.
  3. Booth, Marilyn. "Translator v. author: Girls of Riyadh go to New York", Translation Studies, Vol. 1, Issue 2, July 2008. Retrieved on 2009-08-16.