റിമ ഖലഫ്
ഐക്യരാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറി ജനറലും ജോർദാനിലെ മന്ത്രിയുമായിരുന്നു റിമ ഖലഫ് (English: Rima Khalaf, Arabic:ريما خلف).
2010 മുതൽ 2017 വരെ യുനൈറ്റ്ഡ് നാഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽസ് കമ്മീഷൻസ് ഫോർ വെസ്‌റ്റേൺ ഏഷ്യ (ഇഎസ്‌സിഡബ്ല്യുഎ)യുടെ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു[1] . ഇസ്രയേൽ ഭരണകൂടത്തിനെതിരായ റിപ്പോർട്ട് പിൻവലിക്കണമെന്ന യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗ്യൂട്ടെറെസിന്റെ ആവശ്യം റിമ ഖലഫ് നിഷേധിച്ചതിനെ തുടർന്ന് 2017 മാർച്ചിൽ ആ സ്ഥാനം അവർ ഒഴിയുകയായിരുന്നു.
ഔദ്യോഗിക പദവികൾ
[തിരുത്തുക]1993 മുതൽ 1995 വരെ ജോർദാൻ വാണിജ്യ-വ്യവസായ മന്ത്രിയായും 1995 മുതൽ 1998 വരെ ആസൂത്രണ വകുപ്പ് മന്ത്രിയായും 1999 മുതൽ 2000 വരെ ആസൂത്രണ വകുപ്പിന്റെ ചുമതലയുള്ള ജോർദാൻ ഉപ പ്രധാനമന്ത്രിയായും സേവനം അനുഷ്ടിച്ചു.[2] 2008 - 2009ൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു.[3]
വിവാദം
[തിരുത്തുക]ഇസ്രയേൽ വർണ്ണവിവേചന ഭരണകൂടം സ്ഥാപിച്ചുവെന്ന ഇഎസ്‌സിഡബ്ല്യുഎ തയ്യാറാക്കിയ റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്ന് 2017 മാർച്ച് 17ന് ഇഎസ്‌സിഡബ്ല്യുഎയുടെ എക്‌സിക്യുട്ടീവ് സെക്രട്ടറി പദവിയിൽ നിന്ന് രാജിവെച്ചു.[4][5]
വിദ്യാഭ്യാസം, കുടുംബം
[തിരുത്തുക]ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദം നേടി. പോർട്‌ലാൻഡ് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫി ഇൻ സിസ്റ്റം സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഹനി കെ ഹുനൈദിയാണ് ഭർത്താവ്, രണ്ടു മക്കളുണ്ട്.[6]
അവലംബം
[തിരുത്തുക]- ↑ "Le Secrétaire général nomme Mme Rima Khalaf, de la Jordanie, Secrétaire exécutive de la CESAO | Couverture des réunions & communiqués de presse". www.un.org. Retrieved 2016-09-06.
- ↑ "Rima Khalaf: Executive Profile & Biography - Businessweek". www.bloomberg.com. Retrieved 2016-09-06.
- ↑ Harvard Arab Alumnae Association 2012 Conference Archived 2012-06-30 at the Wayback Machine. (Accessed March 2013)
- ↑ "UN official quits after 'pressure to withdraw' report accusing Israel of apartheid". The Independent. 20 March 2017. Retrieved 20 March 2017.
- ↑ "UN official resigns over Israel apartheid report". Al Jazeera English. 17 March 2017. Retrieved 20 March 2017.
- ↑ http://www.un.org/press/en/2010/sga1263.doc.htm