റിപ്പർ ചന്ദ്രൻ
Jump to navigation
Jump to search
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉത്തരകേരളത്തിലെ കുപ്രസിദ്ധനായ ഒരു കൊലയാളിയാണ് റിപ്പർ ചന്ദ്രൻ. നിരവധി പേരെ അതിദാരുണമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ചന്ദ്രൻ ഉത്തരകേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ലണ്ടനിൽ നിരവധി പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 'ജാക്ക് ദ റിപ്പർ' എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട് സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പർ എന്ന അപരനാമം കിട്ടിയത്. കുറേക്കാലം നീതിന്യായ വ്യവസ്ഥയെയും പോലീസ് ഡിപ്പാർട്ട്മെന്റിനെയും വട്ടം ചുറ്റിച്ച ചന്ദ്രൻ ഒടുവിൽ പിടിയിലായി. പിന്നീട് 1991 ജൂലൈ മാസം ആറാം തീയതി കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ചന്ദ്രനെ മരണം വരെ തൂക്കിലേറ്റി.