റാബൻ തടാകം
റാബൻ തടാകം | |
---|---|
സ്ഥാനം | Rabun County, Georgia |
നിർദ്ദേശാങ്കങ്ങൾ | 34°45′55″N 083°24′57″W / 34.76528°N 83.41583°W |
Type | reservoir |
Basin countries | United States |
ഉപരിതല വിസ്തീർണ്ണം | 835 ഏക്കർ (3 കി.m2) |
റാബൻ തടാകം യു.എസ്. സംസ്ഥാനമായ ജോർജിയയുടെ വടക്കുകിഴക്കൻ മൂലയിൽ റാബൻ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന 25 മൈൽ (40 കിലോമീറ്റർ) തീരപ്രദേശവും 835 ഏക്കർ (3.4 ചതുരശ്കിര കിലോമീറ്റർ) വിസ്തൃതിയുമുള്ള ഒരു ജലസംഭരണിയാണ്. തല്ലുല നദിയുടെ യഥാർത്ഥ ഗതിയെ പിന്തുടരുന്ന ആറ് തടാക പരമ്പരയിലെ മൂന്നാമത്തെ തടാകമാണിത്. വടക്കേയറ്റത്തെ ബർട്ടൺ തടാകത്തിൽനിന്ന് തുടങ്ങുന്ന ഈ പരമ്പര സീഡ് തടാകം, റാബൻ തടാകം, തല്ലുല ഫാൾസ് തടാകം, തുഗാലോ തടാകം, യോന തടാകം എന്നിവയിൽ അവസാനിക്കുന്നു. തല്ലുല നദിയുടെ 10-മൈൽ (16 കിലോമീറ്റർ) ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആഴത്തിലുള്ള ഒരു താഴ്‌വരയിലാണ് റബുൻ തടാകം നിർമ്മിച്ചിക്കപ്പെട്ടിരിക്കുന്നത്.
ജോർജിയയിലെ ഏറ്റവും വലിയ നഗരമായ അറ്റ്‌ലാന്റയിൽ ജലവൈദ്യുത ഊർജം ഉൽപ്പാദിപ്പിക്കുന്നതിനായി ജോർജിയ പവർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ് ഈ തടാകങ്ങൾ. ഒരു കാലത്ത് ഈ തടാകങ്ങൾ ജോർജിയ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദകരായിരുന്നു.