റാണി മരിയ വട്ടലിൽ
![]() | |
ജനനം | പുല്ലുവഴി, എറണാകുളം ജില്ല, കേരളം ഇന്ത്യ | 29 ജനുവരി 1954
മരണം | 25 ഫെബ്രുവരി 1995 ഇൻഡോർ, മധ്യ പ്രദേശ്, ഇന്ത്യ | (പ്രായം 41)
വണങ്ങുന്നത് | |
വാഴ്ത്തപ്പെട്ടത് | 4 നവംബർ 2017, ഇൻഡോർ, ഇന്ത്യ by ആഞ്ചെലൊ അമാത്തോ |
ഓർമ്മത്തിരുന്നാൾ | 25 ഫെബ്രുവരി |
പ്രതീകം/ചിഹ്നം | മതപരമായ ആചാരങ്ങൾ |
മദ്ധ്യസ്ഥം |
|
വാഴ്ത്തപ്പെട്ട റാണി മരിയ വട്ടലിൽ (സിസ്റ്റർ റാണി മരിയ) ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷി ആണ്[1]. എഫ്.സി.സി. എന്ന ചുരുക്കസംജ്ഞയിൽ അറിയപ്പെടുന്ന ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ പാവപ്പെട്ടവരെ അടിച്ചമർത്തലിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന്[അവലംബം ആവശ്യമാണ്] മദ്ധ്യപ്രദേശിലെ ഇൻഡാർ-ഉദയ്നഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. അവിടെ പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു.
ജീവിതം[തിരുത്തുക]
ബാല്യവും വിദ്യാഭ്യാസവും[തിരുത്തുക]
എറണാകുളം ജില്ലയിലെ പുല്ലുവഴിയിലെ വട്ടാലിൽ പൈലി ഏലീശ്വാദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ മകളായി 1954 ജനുവരി 29ന് ജനിച്ചു[2]. സഹോദരങ്ങൾ: സ്റ്റീഫൻ, ആനി, വർഗീസ്, ത്രേസ്യാമ്മ, സിസ്റ്റർ സെൽമി, ലൂസി. പ്രഥമ വിദ്യാഭ്യാസം പുല്ലുവഴി ഗവ. എൽപിഎസ്നും, പുല്ലുവഴി ജയകേരളം എച്ച്എസ്എസ്, തൃപ്പൂണിത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആയിരുന്നു.
പുണ്യജീവിത നാൾവഴികൾ[തിരുത്തുക]
- ജ്ഞാനസ്നാനം: 1954 ഫെബ്രുവരി അഞ്ച്[3]. മറിയം എന്ന നാമം സ്വീകരിച്ചു.
- സന്യാസിനി സഭാ പ്രവേശനം: 1972 ജൂലൈ 3
- സഭാവസ്ത്ര സ്വീകരണം: 1974 മേയ് ഒന്ന്
- സാമൂഹിക സേവന പരിശീലനം: 1974 ജൂലൈ ഒൻപത് (പട്ന)
- ബിജ്നോർ രൂപതയിൽ: 1975–1983
- നിത്യവ്രതവാഗ്ദാനം: 1980 മേയ് 22
- സാത്ന രൂപതയിൽ: 1983–1992
- എംഎ സോഷ്യോളജി ബിരുദം: 1989 (റീവ യൂണിവേഴ്സിറ്റി)
- ഇൻഡോർ രൂപതയിൽ: 1992 മേയ് 16
- പ്രൊവിൻഷ്യൽ കൗൺസിലർ: 1994 (അമല പ്രൊവിൻസ്, ഭോപ്പാൽ)
- രക്തസാക്ഷിത്വം: 1995 ഫെബ്രുവരി 25
- സംസ്കാരം: 1995 ഫെബ്രുവരി 27
വാഴ്ത്തപ്പെട്ട പദവിയിലേക്ക്
- 2003 ഫെബ്രുവരി 25ന് കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ കാർമ്മികത്വത്തിൽ ഉദയനഗറിൽ എട്ടാം ചരമവാർഷിക ദിനത്തിൽ ആരംഭിച്ചു.
- ദൈവദാസി പദവി: 2005 ജൂൺ 29
- 2017 നവംബർ 4ന് മദ്ധ്യപ്രദേശിൽ ഇൻഡോർ രൂപതയുടെ മെത്രാസനമന്ദിരത്തിനു സമീപത്തുള്ള സെൻറ് പോൾ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സമൂഹദിവ്യബലിമദ്ധ്യേ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, കർദ്ദിനാൾ ആഞ്ചെലൊ അമാത്തോയാണ് സിസ്റ്റർ റാണി മരിയയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഔപചാരികമായി ചേർത്തു.
അവലംബം[തിരുത്തുക]
- ↑ https://sundayshalom.com/സിസ്റ്റർ-റാണി-മരിയ-കൊല്ല സിസ്റ്റർ റാണി മരിയ
- ↑ http://ml.radiovaticana.va/news/2017/11/04/സിസ്റ്റർ_റാണി_മരിയനിണസാക്ഷി,_വാഴ്ത്തപ്പെട്ടവൾ/1346924 വത്തിക്കാൻ റേഡിയോ
- ↑ http://m.manoramaonline.com/news/kerala/2017/11/04/sr-rani-mariya-timeline.html പുണ്യജീവിത നാൾവഴി