റാം ഡിസ്ക്
Jump to navigation
Jump to search
കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറി അഥവാ റാമിന്റെ ഒരു ഭാഗം എടുത്ത് സോഫ്റ്റ്‌വെയർ സഹായത്തോടെ ഉണ്ടാക്കുന്ന ഒരു സാങ്കല്പിക ഡിസ്ക് ഡ്രൈവ് ആണ് റാം ഡിസ്ക്. ഇതിനെ " വിർച്വൽ റാം ഡ്രൈവ് ", " സോഫ്റ്റ്‌വെയർ റാം ഡ്രൈവ് " എന്നൊക്കെയും വിളിക്കാറുണ്ട്. ഒരു ഹാർഡ് ഡിസ്ക് ഡ്രൈവു പോലെ പ്രവർത്തിക്കാൻ റാം ഡിസ്കിനു സാധിക്കും.
റാം ഉപയോഗിച്ച് സൃഷ്ടിക്കുന്നതായതിനാൽ സാധാരണഗതിയിൽ റാം ഡിസ്കിലെ വിവരങ്ങൾ കമ്പ്യൂട്ടർ പ്രവർത്തനരഹിതമാകുന്നതോടെ നഷ്ടമാകും. റാം ഡിസ്കിന്റെ പ്രവർത്തന വേഗം ഹാർഡ് ഡിസ്കുകളേയും മറ്റും അപേക്ഷിച്ച് വളരെ കൂടുതലാണെന്നുള്ളതാണ് ഒരു സവിശേഷത.