റസിയ ബാനു
കേരളത്തിലെ ഒരു സാമൂഹ്യപ്രവർത്തകയാണ് പാലക്കാടുള്ള റസിയ ബാനു. ഉപേക്ഷിക്കപ്പെട്ട അമ്മമാർക്കായി ശാന്തിനികേതനം എന്ന പേരിൽ ഒരു വീട് ഒരുക്കിയാണ് റസിയ സേവനരംഗത്തേക്ക് വരുന്നത്. ഒരു നഴ്സായി ജോലി ചെയ്യുന്ന ബാനു, ഒഴിവുസമയങ്ങൾ ശാന്തിനികേതനിൽ വന്ന് സേവനം ചെയ്യുകയാണ് പതിവ്.
ശാന്തിനികേതനം[തിരുത്തുക]
വൃദ്ധസംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് 2006-ലാണ് ഒരു വാടകവീട്ടിൽ റസിയ ബാനു ശാന്തിനികേതനം എന്ന സ്ഥാപനമാരംഭിക്കുന്നത്[1]. പിന്നീട് സ്വന്തം കെട്ടിടമുണ്ടാക്കി അങ്ങോട്ട് മാറുകയായിരുന്നു. നിലവിൽ 24 അമ്മമാരുള്ള വീടിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അവർ തന്നെയാണ്. സംരക്ഷിക്കാൻ ആളുകളില്ലാത്തവരാണ് ഇവിടെയുള്ള അന്തേവാസികൾ.
അംഗീകാരങ്ങൾ[തിരുത്തുക]
- 2012-ൽ സി.എൻ.എൻ-ഐ.ബി.എൻ നൽകുന്ന റിയൽ ഹീറോ അവാർഡ് റസിയ ബാനുവിന് ലഭിച്ചു[1][2].
- 2013-ൽ സമകാലിക മലയാളം വാരിക നൽകുന്ന പ്രഥമ സാമൂഹിക സേവന പുരസ്കാരം റസിയ ബാനുവിന് ലഭിച്ചു[3][4].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 ഡെസ്ക്, വെബ് (2018-03-08). "ഒരു മകളും കുറേ അമ്മമാരും | Madhyamam". ശേഖരിച്ചത് 2021-08-29.
- ↑ "CNN-IBN honours the Real Heroes of India". ശേഖരിച്ചത് 2021-08-29.
- ↑ "DC Books". ശേഖരിച്ചത് 2021-08-29.
- ↑ "സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം വി പി സുഹ്‌റയ്ക്ക്". സമകാലിക മലയാളം വാരിക. 2017-07-21. ശേഖരിച്ചത് 2021-08-29.