റസക്കർ (ബംഗ്ലാദേശ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റസക്കർ (ഇംഗ്ലീഷ്: Razakar, ബംഗാളി : রাজাকার; ഉർദു: رضا کار‎) 1971 ലെ ബംഗ്ലാദേശ് വിമോചന സമരകാലത്ത് വിമോചന സേനയായ മുക്തി ബാഹിനിയെ അമർച്ച ചെയ്യാൻ പാകിസ്താൻ പട്ടാളം സംഘടിപ്പിച്ച ഒരു അർദ്ധ സൈനിക സേനയാണ്.[1] ഇതിന്റെ അംഗങ്ങൾ പാകിസ്താൻ അനുകൂലികളായ ബംഗാളികളും, കിഴക്കൻ പാകിസ്താനിലെ ബീഹാറികളുമായിരുന്നു. 1947 ലെ വിഭജനകാലത്ത് ഇൻഡ്യയിലെ ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിപ്പാർത്ത ഉർദു സംസാരിക്കുന്ന ജനങ്ങളെയാണ് ബംഗ്ലാദേശിൽ ബീഹാറി എന്ന് വിളിച്ചിരുന്നത്. [2]. അക്കാലത്ത് പാകിസ്താനെ പിന്തുണയ്ക്കുന്ന മൂന്ന് അർദ്ധ സൈനിക സംഘടനകളാണുണ്ടായിരുന്നത്, റസക്കർ, ജമാത്തെ ഇസ്ലാമിയുടെ അൽ ബദർ , പാകിസ്താൻ മുസ്ലീം ലീഗ്, നെസാമെ ഇസ്ലാമി എന്നീ പാർട്ടികളുടെ അൽ ഷംസ്. ഇവ മൂന്നും ചേർന്നു ബംഗ്ലാദേശ് ജനതയ്ക്കെതിരെ നടത്തിയ ഭീകരമായ അതിക്രമങ്ങൾ കാരണം പിൽക്കാലത്ത് ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ യുദ്ധകുറ്റവാളികളായി (genocide and war crimes) വിചാരണ ചെയ്യുകയുണ്ടായി. ഇതിന്റെ കോടതി നടപടികൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. [3]. ഈ സംഘടനകളുടെ ബംഗ്ലാദേശ് വിരുദ്ധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ റസക്കർ എന്ന പ്രയോഗം ബംഗ്ലാദേശിൽ ഒരു അധിക്ഷേപവാക്കാണ്. ബംഗ്ലാദേശിൽ ഒരാളെ റസക്കർ എന്ന് വിളിക്കുന്നത് അയാളെ കഠിനമായി അപമാനിക്കുന്നതിനു തുല്യമാണ്. ഇൻഡ്യയിൽ SIMI, Indian Mujahideen എന്നീ സംഘടനകളിലെ അംഗങ്ങൾക്കുള്ള ഏതാണ്ട് അതേ പ്രതിഛായയാണ് ബംഗ്ലാദേശിൽ പഴയ റസക്കർ അംഗങ്ങൾക്കുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റസക്കർ_(ബംഗ്ലാദേശ്)&oldid=2710826" എന്ന താളിൽനിന്നു ശേഖരിച്ചത്