റയത്ത് വാരി
ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന ഭൂനികുതിയാണ് റായത്ത് വാരി സമ്പ്രദായം. ഇത് സർ തോമസ് മൺറോ ആണ് നടപ്പിലാക്കിയത്. ഈ സമ്പ്രദായത്തിൽ ഇടനിലക്കാരെ ഒഴിവാക്കുകയും കൃഷിസ്ഥലത്തിന്റെ ഉടമസ്ഥതർ കർഷകരെ ആക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഗവൺമെന്റിന് കർഷകർ നേരിട്ട് തന്നെ നികുതി നൽകണമായിരുന്നു
മിക പ്രദേശങ്ങളിലും ഉയർന്ന നിരക്കിൽ ആയിരുന്നു നികുതി ഉണ്ടായിരുന്നത്. ബ്രിട്ടീഷ് govt ന് ഇഷ്ടാനുസരണം നികുതി വർദ്ധിപ്പിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. വരൾച്ച, വെള്ളെപ്പൊക്കംതുടങ്ങയ അപകടങ്ങൾ ഉണ്ടായാലും നികുതി നൽകണമായിരുന്നു. ഈ സമ്പ്രദായം ഏകദേശം 5 വർഷത്തോളം നിലനിന്നിരുന്നു, മുഗളന്മാരുടെ നികുതി വ്യവസ്ഥയുടെ പല സവിശേഷതകളും ഇതിനുണ്ടായിരുന്നു. ഇന്ത്യയിലെ കൃഷിക്കാരിൽ നിന്ന് നികുതി പിരിക്കാൻ ഉപയോഗിച്ചിരുന്ന മൂന്ന് പ്രധാന സമ്പ്രദായങ്ങളിൽ ഒന്നായിരുന്നു ഇത്. ഏകീകൃതമല്ലാത്ത ഭൂനികുതിയും പാട്ടവും ഒരേസമയം പിരിച്ചിരുന്നു. ഭൂനികുതി നേരിട്ട് കൃഷിക്കാരിൽ നിന്ന് (ഭൂമിയിൽ യഥാർത്ഥത്തിൽ പണിയെടുത്തിരുന്ന വ്യക്തിഗത കൃഷിക്കാർ) ഈടാക്കിയിരുന്നപ്പോൾ, ആ വിലയിരുത്തൽ രീതി റയത്വാരി എന്നറിയപ്പെട്ടു. നേരത്തെ ബംഗാളിൽ ആരംഭിച്ചിരുന്ന പെർമെനന്റ് സെറ്റിൽമെന്റ് എന്നറിയപ്പെട്ട ഭൂനികുതി, സമീന്ദാർമാരുമായുള്ള കരാറുകളിലൂടെ പരോക്ഷമായി ചുമത്തിയിരുന്നപ്പോൾ, ആ വിലയിരുത്തൽ രീതി സമീന്ദാരി എന്നറിയപ്പെട്ടു. ബോംബെ, മദ്രാസ്, അസം, ബർമ്മ എന്നിവിടങ്ങളിൽ സമീന്ദാർക്ക് സാധാരണയായി സർക്കാരിനും കർഷകനും ഇടയിൽ ഒരു ഇടനിലക്കാരന്റെ സ്ഥാനം ഉണ്ടായിരുന്നില്ല. പകരം കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിക്കുന്ന രീതിയായിരുന്നു ഡെക്കാനിൽ. 1857-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജോൺ സ്റ്റുവർട്ട് മിൽ തയ്യാറാക്കിയ ഔദ്യോഗിക റിപ്പോർട്ടിൽ റയത്വാരി ഭൂമി കൈവശാവകാശ സമ്പ്രദായം വിശദമാക്കുന്നുണ്ട്..[1]}}