റഫ്ലീസിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഫ്ലീസിയേസീ
Rafflesia kerrii flower.jpg
Rafflesia kerrii flower
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Rafflesiaceae

Genera

See text.

തെക്കുകിഴക്കൻ ഏഷ്യയുടേയും കിഴക്കൻ ഏഷ്യയുടേയും ഉഷ്ണമേഖലാ വനങ്ങളിൽ കണ്ടെത്തിയ റഫ്ലേഷ്യ അർനോൾഡി പോലെയുള്ള അപൂർവ  പരാന്നഭോജികൾ സസ്യങ്ങൾ ഉൾപ്പെടുന്ന സസ്യകുടുംബമാണ് റഫ്ലീസിയേസീ (Rafflesiaceae). ഏറ്റവും വലിയ പൂക്കൾ ഉണ്ടാകുന്ന സ്പീഷിസാണ് റഫ്ലേഷ്യ അർനോൾഡി. മിക്ക സസ്യങ്ങളും കാണ്ഡങ്ങളോ, ഇലകളോ, വേരുകളോ,  പ്രകാശസംശ്ലേഷണ കലകളോ ഇല്ലാത്ത പരാദസസ്യങ്ങളാണ്.  വെള്ളത്തിനും പോഷകങ്ങൾക്കും വേണ്ടി പൂർണ്ണമായും ആതിഥേയസസ്യങ്ങളെ ആശ്രയിക്കുന്നവയാണ് ഇത്തരം സസ്യങ്ങൾ.

വിവരണം[തിരുത്തുക]

പൂക്കൾ[തിരുത്തുക]

ഈ കുടുംബത്തിലം സസ്യങ്ങളുടെ പൂക്കൾക്ക് അവയുടെ പരാഗപ്രാണികളെ ആകർഷിക്കുന്നതിനാവശ്യമായ ജീർണ്ണിച്ചശവങ്ങളുടെ മണവും, നിറവും, രൂപവും ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പൂക്കളെ ശവം പൂക്കൾ എന്നർത്ഥം വരുന്ന "corpse flowers" എന്നും വിളിക്കാറുണ്ട്.  10 സെന്റീമീറ്റർ മുതൽ ഒരു മീറ്ററിൽ കൂടുതൽ വലിപ്പം വരുന്ന ഈ പൂക്കളുടെ ദളവിദളഭാഗത്തോട് ചേർന്ന് ഒരു പിഞ്ഞാണത്തിന്റെ ആകൃതിയിൽ ഒരു ഭാഗമുണ്ട്. ഇവ ഏകലിംഗസസ്യങ്ങളാണ്.[1][2]

Illustration of Rhizanthes (then known as Brugmansia), ഒരു Rafflesiaceae സ്പീഷീസ് നിന്ന് Der Bau und die der Eigenschaften Pflanzen (1913).

അവലംബം[തിരുത്തുക]

  1. Nikolov, Lachezar A.; Endress, Peter K.; Sugumaran, M.; Sasirat, Sawitree; Vessabutr, Suyanee; Kramer, Elena M.; Davis, Charles C. (2013-11-12).
  2. Davis, Charles C; Endress, Peter K; Baum, David A (2008-02-01).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റഫ്ലീസിയേസീ&oldid=2424022" എന്ന താളിൽനിന്ന് ശേഖരിച്ചത്