രാഷ്ട്രപതി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഷ്ട്രപതി നിലയം
Residency House, circa 1892,Photo: Lala Deen Dayal
Map
അടിസ്ഥാന വിവരങ്ങൾ
തരംOfficial retreat
വാസ്തുശൈലിയൂറോപ്യൻ
സ്ഥാനംന്യൂ ഡെൽഹി, ഇന്ത്യ
പദ്ധതി അവസാനിച്ച ദിവസം1860

ഇന്ത്യൻ രാഷ്ട്രപതിയുടെ മറ്റൊരു ഔദ്യോഗിക വസതിയാണ് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലുള്ള 'രാഷ്ട്രപതി നിലയം.1860 ൽ നിർമ്മിയ്ക്കപെട്ട ബ്രിട്ടീഷ് റസിഡന്റിന്റെ വസതിയെ റസിഡൻസി ഹൌസ് എന്നും വിളിയ്ക്കപ്പെട്ടിരുന്നു.

വിസ്തൃതി[തിരുത്തുക]

90 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ ഒറ്റനില വസതിയ്ക്ക് 16 മുറികളും 360,000 ച.മീറ്റർ വിസ്തീർണ്ണവുമുണ്ട് .150 ൽ അധികം ആൾക്കാർക്കു സന്ദർശകരെ ക്കൂടാതെ താമസിയ്ക്കാനും കഴിയും.പ്രസിഡന്റ് വർഷത്തിലൊരിയ്ക്കൽ ഈ വസതിയിൽ താമസിച്ച് തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തണമെന്നു വ്യവസ്ഥയുണ്ട്. ഏതാണ്ട് 7,000 ച.മീറ്റർ വ്യാപിച്ച് കിടക്കുന്ന ഒരു ഔഷധോദ്യാനം മറ്റൊരു പ്രത്യേകതയാണ്. 2009 ലാണ് ഇത് ആരംഭിച്ചത്.116 ൽ‌പ്പരം സസ്യവർഗ്ഗങ്ങൾ ഇവിടെ നട്ട് പരിപാലിച്ചുവരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഷ്ട്രപതി_നിലയം&oldid=3952722" എന്ന താളിൽനിന്ന് ശേഖരിച്ചത്