രാമനാഥസ്വാമി ക്ഷേത്രം
ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ തിരുക്കണ്ണപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം (തമിഴ്: திருக்கண்ணபுரம் இராமனதீசுவரர் கோயில்[1]. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം തിരുവാരൂരിനും മയിലാടുംതുറൈയ്ക്കും ഇടയിലുള്ള തിരുക്കണ്ണാപുരം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാമനാഥീശ്വരം എന്നാണ് ഈ സ്ഥലത്തിന്റെ ചരിത്രനാമം. രാമനാഥസ്വാമി എന്നു വിളിക്കുന്ന ശിവനാണ് പ്രതിഷ്ഠ. പാർവ്വതി സരിവാർക്കുഴലി എന്നാണ് അറിയപ്പെടുന്നത്.[2]
പ്രാധാന്യം
[തിരുത്തുക]രാവണനെ വധിച്ചതിന്റെ പാപമോചനത്തിനായി രാമേശ്വരത്തോടൊപ്പം തിരുക്കണ്ണാപുരത്ത് ശിവനെ ആരാധിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന രാമനുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്.
തേവാരത്തിൽ സംബന്ധർ ഈ ക്ഷേത്രത്തെ സ്തുതിച്ചിട്ടുണ്ട്. ചെയ്ത പാപങ്ങളിൽ നിന്ന് മോചനം തേടി ആളുകൾ പതിവായി ക്ഷേത്രത്തിൽ എത്തുന്നു.
275 പാടൽപെട്ര സ്ഥലങ്ങളിൽ ഒന്നാണിത്.[2]
ചിത്രശാല
[തിരുത്തുക]-
പ്രവേശനകവാടം
-
ഗോപുരം
-
ഗോപുരം
References
[തിരുത്തുക]- ↑ திருக்கண்ணபுரம் இராமனதீசுவரர் கோயில்
- ↑ 2.0 2.1 "Sri Ramanathaswami temple". temple.dinamalar.com. Retrieved 11 August 2015.
External links
[തിരുത്തുക]- "Ramanadeswarar Temple, Raamanadeechuram (Tirukkannapuram)". Shiva Temples of Tamil Nadu, Paadal Petra Sivasthalangal.