രാജാംഗ് നദി
ദൃശ്യരൂപം
രാജാംഗ് | |
River | |
The Rajang drainage basin
| |
രാജ്യം | Malaysia |
---|---|
സ്രോതസ്സ് | Iran Mountains |
അഴിമുഖം | |
- സ്ഥാനം | South China Sea, Malaysia |
- ഉയരം | 0 m (0 ft) |
നീളം | 563 km (350 mi) |
രാജാംഗ് നദി, മലേഷ്യയിലെ സാരാവാക്കിലുള്ള ഒരു നദിയാണ്. ബോർണിയോയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഈ നദി, ഇറാൻ പർവതനിരകളിൽനിന്നാണ് ഉത്ഭവിക്കുന്നത്. 563 കിലോമീറ്റർ കപ്പിറ്റ് നഗരപ്രദേശത്തിലൂടെ ഒഴുകുന്ന ഈ നദി പിന്നീട് ദക്ഷിണ ചൈനാ കടലിൽ പതിക്കുന്നു. മലേഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് രാജാംഗ്.[1] ബലൂയി നദി, കാട്ടിബാസ് നദി, നെഗേമ നദി, ഇറാൻ നദി, പില നദി, ബല്ലെഹ് നദി, ബാങ്കിറ്റ് നദി, കനോവിറ്റ് നദി എന്നിവവായാണ് രാജാംഗ് നദിയുടെ പ്രധാന ഉപനദികൾ.[2]
മലേഷ്യയിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ (160 മീറ്റർ) ജലവൈദ്യുത പദ്ധതിയായ ബാകുൺ ഹൈഡ്രോ ഇലക്ട്രിക്ക് ഡാം പ്രോജക്ട് സ്ഥിതിചെയ്യുന്നത് ബലൂയി നദിയിലാണ്.
അവലംബം
[തിരുത്തുക]- ↑ Rajang River Encyclopædia Britannica. URL assessed on 2 September 2012
- ↑ Rajang River Encyclopædia Britannica. URL assessed on 2 September 2012