രാജം പുഷ്പവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജം പുഷ്പവനം
ജനനംഫെബ്രുവരി 1918
(മധുരൈ, ഇന്ത്യ)
മരണംDec 6, 1991 (1991-12-07) (aged 73)
സജീവ കാലം1930–1943 (കർണാടക സംഗീതം)
ജീവിതപങ്കാളി(കൾ)എസ്.ആർ. വെങ്കിടരാമൻ (d. 1950)
മാതാപിതാക്ക(ൾ)

കർണാടക സംഗീതജ്ഞൻ മധുരൈ പുഷ്പവനം അയ്യരുടെ മകളാണ് രാജം പുഷ്പവനം (1918–1991). മധുരൈ മണി അയ്യർ പിതാവിന്റെ സഹോദരിയുടെ മകനാണ്.

ജീവിതരേഖ[തിരുത്തുക]

മധുരൈ പുഷ്പവനം അയ്യരുടെയും സുന്ദരത്തമ്മാളുടെയും മകളായി 1918 ൽ മധുരൈയിൽ ജനിച്ചു. രണ്ടാം വയസിൽ പിതാവ് മരണപ്പെട്ടു. കുട്ടിക്കാലത്തേ സംഗീതത്തിൽ തത്പരയായ രാജം പന്ത്രണ്ടാ വയസിൽ, 1930 ൽ ആദ്യ എൽ.പി. റിക്കോർഡ് കൊളബിയ റെക്കോർഡ് കമ്പനിക്കു വേണ്ടി ശബ്ദലേഖനം ചെയ്തു. [1][2] 1920 കളിൽ തുടങ്ങി 1940 വരെ തിരക്കുള്ള കച്ചേരി ഗായികയായിരുന്നു അവർ. സാമ്പത്തികമായും നല്ല നിലയിലായിരുന്ന അവർ ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് മൈലാപ്പൂരിൽ വലിയ ബംഗ്ലാവ് പണി കഴിപ്പിച്ചു. ഒന്നിലധികം കാറുകളുണ്ടായിരുന്ന അപൂർവ്വ വ്യക്തികളിലൊരാളായിരുന്നു. അക്കാലത്ത് ചെന്നൈ പട്ടണത്തിൽ മൂന്നോ നാലോ വനിതകൾ മാത്രമാണ് കാറോടിച്ചിരുന്നതത്രേ. തെക്കേ ഇന്ത്യയിലെ ആദ്യ വനിതാ സംഗീത സംവിധായികയായിരുന്നു. [3]1937, ൽ അവർ ഒരു ചലച്ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു.

വ്യക്തി ജീവിതം[തിരുത്തുക]

22 ാം വയസിൽ രാമനാട് ദിവാന്റെ മകൻ എസ്.ആർ. വെങ്കടരാമനെ വിവാഹം ചെയ്തു. 1942 ൽ ശ്രീനിവാസൻ എന്ന മകൻ ജനിച്ചു. രാജം ദൂരെ സ്ഥലത്ത് കച്ചേരിക്കായി പോയിരിക്കേ മകൻ ന്യുമോണിയ ബാധയാൽ മരണമടഞ്ഞു. ഇത് പൂർണമായും അവരെ തകർത്തു. 25ാം വയസിൽ കച്ചേരികളെല്ലാം ഉപേക്ഷിച്ച് അവർ ഒതുങ്ങിക്കൂടി. അവർക്ക് നാലു കുട്ടികൾ കൂടിയുണ്ടായിരുന്നു. ഭർത്താവിന്റെ മരണ ശേഷം ആൾ ഇന്ത്യ റേഡിയോയിൽ കുറച്ചു കാലം അവർ പാടുകയുണ്ടായി. വയലിനും വായിച്ചിരുന്ന രാജം മുത്തു കൊണ്ടുള്ള കരകൗശല വിദ്യകളിലും സമർത്ഥയായിരുന്നു. കണ്ണാടി കുപ്പികൾക്കുള്ളിൽ മുത്തുകൾ ഉപയോഗിച്ച് കപ്പൽ മാതൃകകളഅ‍ നിർമ്മിച്ചിരുന്നു


മരണം[തിരുത്തുക]

1991 ഡിസംബർ 8 ന് സെക്കന്ദരാബാദിലെ രണ്ടാമത്തെ മകന്റെ വസതിയിൽ നിര്യാതയായി.

രാജത്തിന്റെ പാട്ടുകൾ[തിരുത്തുക]

രാജത്തിന്റെ ചില ഗാനങ്ങൾ യൂ ട്യൂബിലും മറ്റ് വെബ് ദളങ്ങളിലുമായി ലഭ്യമാണ്. [4][5][6][7]

ചിത്രജാലകം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Npedia Technology PVT LTD. "Rajam Pushpavanam [256] - $.5.00 : Sruti, A Monthly Magazine on Indian Performing Arts". sruti.com. ശേഖരിച്ചത് 28 March 2015.
  2. "Winding back to the yore". The New Indian Express. ശേഖരിച്ചത് 28 March 2015.
  3. "They set the trend..." The Hindu. ശേഖരിച്ചത് 21 March 2015.
  4. Smt. Rajam Pushpavanam- Manasa Sancharare- Ragam -Sama. YouTube. 13 February 2014. ശേഖരിച്ചത് 21 March 2015.
  5. Smt Rajam Pushpavanam- காணகண்கோடி வேண்டும் -ராகம்- காம்போதி. YouTube. 13 February 2014. ശേഖരിച്ചത് 21 March 2015.
  6. Rajam Pushpavanam-Krishna Nee Begane. YouTube. 30 March 2013. ശേഖരിച്ചത് 21 March 2015.
  7. "Carnatica.com's Museum – Rare Recordings". carnatica.net. ശേഖരിച്ചത് 28 March 2015.
"https://ml.wikipedia.org/w/index.php?title=രാജം_പുഷ്പവനം&oldid=3138139" എന്ന താളിൽനിന്ന് ശേഖരിച്ചത്