രാക്ഷസക്കവണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Château de Castelnaud-ലെ രാക്ഷസക്കവണകൾ
"വാർ വോൾഫ്" എന്ന ഭാരമുപയോഗിക്കുന്ന രാക്ഷസക്കവണയുടെ മാതൃകയിൽ നിർമിച്ച രാക്ഷസക്കവണ

രാക്ഷസക്കവണ (ഇംഗ്ലീഷ്:Trebuchet) ഒരുതരം കവണയാണ്. ഇവ യൂറോപ്പിലും അറേബ്യയിലും വ്യാപകമായി 1200-കൾ ഓടെ ഉപയോഗിച്ചിരുന്നു.രാക്ഷസക്കവണ തന്നെ 3 വിധത്തിലുണ്ട്. കൈ രാക്ഷസക്കവണ (Hand trebuchet),ഭാരമുപയോഗിക്കുന്ന രാക്ഷസക്കവണ,ട്രാക്ഷൻ രാക്ഷസക്കവണ. ഇവയിൽ ചിലതിന് 160കിലോഗ്രാം വരെ ഭാരമുള്ള കല്ലുകൾ ശത്രുക്കൾക്ക്‌ നേരെ പ്രയോഗിക്കാൻ സാധിച്ചിരുന്നു.1500-കൾ വരെ ഇതിന്റെ ഉപയോഗം തുടർന്നു പതിനാറാം ശതകത്തിന്റെ തുടക്കത്തിൽ ഇവയുടെ നിർമ്മാണത്തെക്കുറിച്ചുള്ള രേഘകൾ നഷ്ടമായി.പിന്നീട് 1984-ൽ ഫ്രഞ്ച്കാരനായ രേനുദ് ബെഫ്ഫെയ്റെ (ഇംഗ്ലീഷ്:Renaud Beffeyte) 1324ലെ രേഖകൾ ഉപയോഗിച്ച് ഒരു രാക്ഷസക്കവണ പുനർനിർമ്മിച്ചു.

ഘടനാമാറ്റം[തിരുത്തുക]

"ട്രാക്ഷൻ രാക്ഷസക്കവണ" എന്നറിയപ്പെട്ടിരുന്ന ആദ്യകാല രാക്ഷസക്കവണകൾ പ്രവർത്തിപ്പിക്കാൻ ഒരുപാടു മനുഷ്യരുടെ അധ്വാനം ആവശ്യമായിരുന്നു അതിനാൽത്തന്നെ ഇവ യുദ്ധരംഗത്ത്ചില സമയങ്ങളിൽ കാര്യക്ഷമത വളരെക്കുറഞ്ഞതായി മാറി. അതുകൊണ്ട് ഇവയുടെ ഘടനയിൽ മാറ്റം വരുത്തി ഒരു ഭാഗത്തെ ഭാരം വ്യത്യാസപ്പെടുത്തി പ്രവർത്തിപ്പിക്കുന്ന രീതിയിലേക്കാക്കി.ഇത്തരം രാക്ഷസക്കവണകൾ പഴയവയെക്കാൾ കാര്യക്ഷമതയും ശക്തിയും കൂടിയവയാണ്. ഇവ രാക്ഷസക്കവണകൾ പ്രവർത്തിപ്പിക്കാൻ വേണ്ട മനുഷ്യരുടെ എണ്ണം തീരെക്കുറച്ചു.സംസ്കാരങ്ങൾ വളർന്നപ്പോൾ രാക്ഷസക്കവണകളുടെ ഘടന പിന്നെയും മാറി

ചരിത്രം[തിരുത്തുക]

ട്രാക്ഷൻ രാക്ഷസക്കവണ[തിരുത്തുക]

സോങ്ങ് രാജവംശട്ടിന്റെ യുദ്ധക്കപ്പലിൽ കയറ്റിയ ഒരു ട്രാക്ഷൻ രാക്ഷസക്കവണ

രാക്ഷസക്കവണകളുടെ പൂർവികർ കവണകളാണ്.രാക്ഷസക്കവണകൾ ഉദ്ഭവിച്ചത് ചൈനയിലാണ്.ആധ്യകാലങ്ങളിൽ ഇവ ഉപയോഗിക്കാൻ വളരെയധികം ആളുകൾ ആവശ്യമായിരുന്നു.

ചിലപ്പോൾ തങ്ങളുടെ പട്ടണം സംരക്ഷിക്കാൻ യുദ്ധത്തിലെർപ്പെട്ടിരിക്കുന്ന സാധാരണക്കാരും ഇവ ഉപയോഗിക്കാറുണ്ടായിരുന്നു.രാക്ഷസക്കവണകൾക്ക് 110 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകൾ 30 മുതൽ 61 മീറ്റർ വരെ എത്തിക്കാനുള്ള കഴിവുണ്ടായിരുന്നു.ഇവ പിന്നീട് ബൈസന്റൈൻ സാമ്രാജ്യത്തിലും നിലവിൽവന്നു

ഇവ മുസ്ലിം സൈന്യങ്ങളും ഉപയോഗിച്ചിരുന്നു.രാക്ഷസക്കവണകളെക്കുറിച്ച് 1462ൽ അറബിയിൽ എഴുതപ്പെട്ട ഒരു പുസ്തകം ഇന്നും നിലനില്ക്കുന്നു.

സ്കാൻഡിനേവിയയിൽ രാക്ഷസക്കവണകളും അവയെക്കുറിച്ചുള്ള അറിവും എപ്പോഴാണ് എതിയതെന്നത് ഇപ്പോഴും കൃത്യമായി അറിയില്ല.എങ്കിലും സ്കാൻഡിനേവിയയിൽ വച്ച് വൈക്കിങ്ങുകൾക്ക്‌ ഇവയെക്കുറിച്ച് വളരെ മുൻപേ അറിയാമായിരുന്നുവെന്ന് കരുതപ്പെടുന്നു

കൈരാക്ഷസക്കവണ[തിരുത്തുക]

ഒരു വടിക്കവണ ഒരു ലിവർ ഉപയോഗിച്ച് ഒരു കുറ്റിയിൽ ഘടിപ്പിച്ചിരിക്കുന്ന സംവിധാനമാണ് കൈരാക്ഷസക്കവണ.ഇവ ഉപയോഗിക്കാൻ ഒരാൾ മാത്രമേ വേണ്ടിയിരുന്നുള്ളൂ.ക്രിസ്തുവർഷം 965നോടടുത്തു ഒരു ബൈസന്റൈൻ ചക്രവർത്തി തുറസായ സ്ഥലങ്ങളിൽ വച്ച് ശത്രുക്കളുടെ സൈനികവ്യുഹങ്ങൾ തകർക്കാൻ ഇവ ഉപയോഗിച്ചിരുന്നു.

ഭാരമുപയോഗിക്കുന്ന രാക്ഷസക്കവണ[തിരുത്തുക]

ഫ്രാൻസിലെ Château des Bauxലെ ഭാരമുപയോഗിക്കുന്ന രാക്ഷസക്കവണ

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരമുപയോഗിക്കുന്ന രാക്ഷസക്കവണകളുടെ ആവിർഭാവം.കുരിശുയുദ്ധങ്ങളിൽ ഇരുപക്ഷവും ഇവ ഉപയോഗിച്ചിരുന്നു.ഇക്കാലത്ത് തന്നെ കൂടുതൽ ശേഷിയുള്ള പല രാക്ഷസക്കവണകളും നിർമ്മിക്കപ്പെട്ടു.

ചൈനയിൽ 1268 വരെ ഭാരമുപയോഗിക്കുന്ന രാക്ഷസക്കവണകളെക്കുറിച്ചുള്ള കൃത്യമായ രേഘകൾ ഉണ്ടായിട്ടില്ല.1268ൽ മംഗോളിയന്മാർ ചൈനയെ ആക്രമിക്കുവാൻ വേണ്ടി പേർഷ്യയിൽ നിന്നും രണ്ട് എഞ്ചിനീയർമാരെ വരുത്തി ഇത്തരം രാക്ഷസക്കവണകൾ പണികഴിപ്പിച്ചിരുന്നു.ഇവയ്ക്കെതിരെ പ്രതികരിക്കുവാൻ ചൈനയും ഭാരമുപയോഗിക്കുന്ന രാക്ഷസക്കവണകൾ പണിതു.

വെടിമരുന്നിന്റെ വരവോടെ രാക്ഷസക്കവണകളുടെ സ്ഥാനം പീരങ്കികൾ ഏറ്റെടുത്തു.എങ്കിലും 1521ൽ വെടിമരുന്നിന്റെ കുറവ് കാരണം ആസ്റെക്കുകളുടെ തലസ്ഥാനം തകർക്കാൻവേണ്ടി Hernán Cortés ഒരു രാക്ഷസക്കവണ പണിതിരുന്നു. പക്ഷെ ഇതിൽ നിന്നുള്ള കല്ല് ഇതേ രാക്ഷസക്കവണയിൽ വീണ്‌ ആ ശ്രമം തകരുകയാനുണ്ടായത്.

1779-ൽ അക്കാലത്തെ പീരങ്കികൾക്ക് ആകാത്ത ദൂരത്തേക്ക്‌ പ്രയോഗിക്കാനായി ബ്രിട്ടനിലും ഒരു രാക്ഷസക്കവണ പണിയുകയുണ്ടായി.ആ യുദ്ധത്തിൽ ബ്രിട്ടൺ വിജയിച്ചെങ്കിലും ഈ യുദ്ധത്തിൽ രാക്ഷസക്കവണ കൊണ്ട് ഗുണമുണ്ടായോ എന്നത് ഇന്നും അജ്ഞാതമാണ്

ആധുനിക ഉപയോഗം[തിരുത്തുക]

ആധുനിക ശതകങ്ങളിൽ രാക്ഷസക്കവണകൾ ഉപയോഗിക്കുനത് ഒരായുധമായല്ല,പകരം വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ്‌.ഇവയുടെ പുതിയ മാതൃകകൾ നിർമ്മിക്കപെടുകയും പഴയവ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഉപയോഗത്തിലുള്ളതിൽ വച്ച് ഏറ്റവും വലുത് ഇംഗ്ലണ്ടിൽ ഉള്ള വാർവിക്ക് കോട്ടയിലാണ്

അവലംബം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയ

"https://ml.wikipedia.org/w/index.php?title=രാക്ഷസക്കവണ&oldid=3313346" എന്ന താളിൽനിന്ന് ശേഖരിച്ചത്