രാം നാരായൺ
രാം നാരായൺ | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ഉപകരണ(ങ്ങൾ) | സാരംഗി |
വർഷങ്ങളായി സജീവം | 1944–ഇന്നുവരെ |
ഇന്ന് ജീവിച്ചിരിക്കുന്ന സാരംഗി വിദ്വാൻമാരിൽ ഏറ്റവും പ്രഗല്ഭനാണു പണ്ഡിറ്റ് രാം നാരായൺ[അവലംബം ആവശ്യമാണ്]. സാരംഗിയെ ഒരു അനുബന്ധ വാദ്യം എന്ന നിലയിൽ നിന്നും ഒരു സമ്പൂർണ്ണ വാദ്യം എന്ന സ്ഥാനത്തേക്കെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.പ്രഗല്ഭ തബല വിദ്വാനായ പണ്ഡിറ്റ് ചതുർലാലിന്റെ സഹോദരനാണു നാരായൺ.
ജീവിതരേഖ[തിരുത്തുക]
1927 ഡിസംബർ 25 -ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ പണ്ഡിറ്റ് നാഥൂജി ബിയാവത്തിന്റെ മകനായി നാരായൺ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രഗല്ഭനായ ഒരു ദിൽറൂബ വിദ്വാൻ കൂടി ആയിരുന്നു. ഏഴാംവയസ്സിൽ സാരംഗി പഠനമാരംഭിച്ച നാരായൺ ഉസ്താദ് മെഹബൂബ് ഖാൻ, പണ്ഡിറ്റ് ഉദയ് ലാൽ, പണ്ഡിറ്റ് മാധവ പ്രസാദ്, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ തുടങ്ങിയവരുടെ കീഴിൽ സാരംഗ് പഠനം നടത്തി.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikimedia Commons has media related to Ram Narayan.