രസം (കല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"വിഭവനുഭവ വ്യഭിചാരി സംയോഗദ റെസനിഷ്പത്തി:" വിഭവം, അനുഭാവം, വ്യഭിചാരിഭവം എന്നിവയുടെ സംയോഗത്താൽ രസം ഉണ്ടാകുന്നു. എന്ന് ഭരതമുനി രാസസൂത്രത്തിൽ ലക്ഷണം കല്പിച്ചിരിക്കുന്നു.

 1. വിഭവം : ആസ്വാദകനിൽ വികാരം ജനിപ്പിക്കാൻ കരമാകുന്നതെന്താണോ അതിനെ വിഭാവം എന്ന് പറയുന്നു. വിഭവം രണ്ടുവിതം:
  1. ആലംവനവിഭാവം : ഒരു വസ്തുവിനെ അല്ലെങ്കിൽ വ്യക്തിയേ(കഥാപാത്രങ്ങൾ) അവലംബിച്ചുകൊണ്ട് ഉണ്ടാകുന്ന വിഭവമാണ് ആലംബനവിഭവം.
  2. ഉദീപനാവിഭാവം : ആസ്വാദകനിൽ ഉണ്ടായതായി വികാരത്തിന് തീവ്രത ചേർക്കുന്ന സാഹചര്യങ്ങളാണ് ഉദീപനാവിഭാവം.
 2. അനുഭാവം : സഹൃദയന്റെ മനസ്സിൽ ഭാവബോധം ജനിപ്പിക്കുന്ന ശാരീരിക ചലനമാണ് അനുഭവം. അനുഭാവം മൂന്നുവിധം :
  1. വാചികം : വാക്കുകളുടെ ഉച്ചാരണ ഭേദംകൊണ്ടും ആരോഹണ അവരോഹണ ക്രേമം കൊണ്ടും ഭാവത്തെ ജനിപ്പിക്കുന്നതാണ് വാചികം
  2. ആംഗികം : അംഗചേഷ്ടകൾ കൊണ്ട് ആസ്വാദകനിൽ ഭാവപ്പകർച്ച നൽകുന്നതാണ് ആംഗികം.
  3. സാത്വകം : ആശ്രയത്തിന് അധീനമല്ലാത്ത അംഗഛേഷ്ട്ടായാണ് സാത്വകം
 3. വ്യഭിചാരിഭാവം : സ്ഥായിഭാവങ്ങളെ സഹകാരികളിൽനിന്ന് പോഷിപ്പിക്കുന്ന വികാരങ്ങളാണ് വ്യഭിചാരിഭവം അഥവാ സഞ്ചാരിഭാവം.
"https://ml.wikipedia.org/w/index.php?title=രസം_(കല)&oldid=3011079" എന്ന താളിൽനിന്ന് ശേഖരിച്ചത്