Jump to content

രമ്യ എൻ.എസ്.കെ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രമ്യ എൻ.എസ്.കെ.
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)പിന്നണിഗായിക
ഉപകരണ(ങ്ങൾ)Vocalist

തമിഴ് ചലച്ചിത്രഗായികയാണ് രമ്യ എൻ.എസ്.കെ.. അവരെ ശ്രദ്ധേയയാക്കിയ ഗാനം നീ താനേ എൻ പൊൻവസന്തം എന്ന ചിത്രത്തിലെ 'ശറ്റ്രു മുൻപ്‌...' എന്ന ഗാനമാണ്. 2012 ലെ വിജയ് അവാർഡ്‌സിൽ മികച്ച പിന്നണിഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഗാനത്തിലൂടെയായിരുന്നു.[1]

തമിഴ് ചലച്ചിത്ര രംഗത്തെ ആദ്യകാല ഹാസ്യനടന്മാരിലൊരാളായിരുന്ന എൻ.എസ്. കൃഷ്ണന്റെ മകന്റെ മകളും, ആദ്യകാല നടനായിരുന്ന കേ.ആർ. രാമസ്വാമിയുടെ മകളുടെ മകളുമാണ് രമ്യ. 2013-ൽ തമിഴിൽ മികച്ച പിന്നണിഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി.[2]

അവലംബം

[തിരുത്തുക]
  1. വിജയ് അവാർഡ്‌സ് 2012
  2. "ഫിലിംഫെയർ പുരസ്‌കാരം 2013". Archived from the original on 2013-07-23. Retrieved 2013-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രമ്യ_എൻ.എസ്.കെ.&oldid=4096119" എന്ന താളിൽനിന്ന് ശേഖരിച്ചത്