യോസഫ് അറ്റില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോസഫ് അറ്റില
Attila József in 1924
Attila József in 1924
ജനനം(1905-04-11)11 ഏപ്രിൽ 1905
Ferencváros, ബുഡാപെസ്റ്റ്, ആസ്ട്രിയ-ഹംഗറി
മരണം3 ഡിസംബർ 1937(1937-12-03) (പ്രായം 32)
Balatonszárszó, Kingdom of Hungary
ദേശീയതഹംഗറി
Genreകവിത

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഹംഗേറിയൻ കവികളിലൊരാളാണ് യോസഫ് അറ്റില (11 ഏപ്രിൽ 1905 - ഡിസംബർ 3, 1937).ബുഡാപെസ്റ്റിലെ ഒരു പിന്നോക്കജില്ലയിലെ ദരിദ്രകുടുംബത്തിൽ ഒരു സോപ്പ് ഫാക്ടറിത്തൊഴിലാളിയുടെ പുത്രനായി ജനിച്ചു.[1]ജോസഫിനു മൂന്നു വയസ്സുള്ളപ്പോൾ, പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാൽ പിന്നീട് ബന്ധുക്കളാണ് സംരക്ഷണം ഏറ്റെടുത്തതും വളർത്തിയതും.അറ്റില എന്ന പേരിനു പകരം അക്കാലത്ത് പിസ്റ്റ എന്നാണ് യോസഫിനെ വിളിച്ചിരുന്നത്.[2] മാതാവിന്റെ മരണശേഷം പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസവും നേടി. പ്രകോപനപരമായ കവിത എഴുതി എന്ന കാരണത്താൽ അദ്ധ്യാപകനാകാനുള്ള ആഗ്രഹം നടന്നില്ല. തന്റെ കവിതകൾ പ്രസിദ്ധീകരിച്ചുകിട്ടുന്ന ചെറിയതുക കൊണ്ടാണ് ജീവിതം കഴിച്ചുകൂട്ടിയത്.ഈ കാലയളവിൽ യോസഫിൽ സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു.[3]മനോരോഗവിദഗ്ദ്ധരാൽ ചികിത്സിയ്ക്കപ്പെടുകയും ചെയ്തു. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന്‌ റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ട യോസഫിന്റെ മരണകാരണം അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയാക്കാൻ കഴിഞ്ഞിട്ടില്ല.[4]



കൃതികൾ[തിരുത്തുക]

  • A szépség koldusa ("Beggar of Beauty"), 1922
  • Nem én kiáltok ("That's Not Me Shouting"), 1925
  • Nincsen apám se anyám ("Fatherless and Motherless"), 1929
  • Döntsd a tőkét, ne siránkozz ("Chop at the Roots" or "Knock Down the Capital"), 1931
  • Külvárosi éj ("Night in the outskirts"), 1932
  • Medvetánc ("Bear Dance"), 1934
  • Nagyon fáj ("It Hurts a Lot"), 1936

അവലംബം[തിരുത്തുക]

  1. Attila József: "Can you take on this awesome life?
  2. Garai, Laszlo (2017). Reconsidering Identity Economics: Human Well-Being and Governance. Palgrave MacMillan. p. 8. ISBN 978-1-137-52560-4.
  3. Meszaros, Judit (2014). Ferenczi and Beyond. Karnac Books. p. 80. ISBN 978-1-78220-000-0.
  4. "József Attila halálát balesetnek látta a szemtanú" (in Hungarian). blikk.hu. 10 April 2005. Archived from the original on 6 December 2008. Retrieved 3 December 2009.
"https://ml.wikipedia.org/w/index.php?title=യോസഫ്_അറ്റില&oldid=3084366" എന്ന താളിൽനിന്ന് ശേഖരിച്ചത്