യെല്ലോ-സ്പോട്ടഡ് ഹണി ഈറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Yellow-spotted honeyeater
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Meliphagidae
Genus: Meliphaga
Species:
M. notata
Binomial name
Meliphaga notata
(Gould, 1867)

മെലിഫാഗിഡേ കുടുംബത്തിലെ ഒരു ഇനം പക്ഷിയാണ് യെല്ലോ-സ്പോട്ടഡ് ഹണിഎറ്റർ (മെലിഫാഗ നോട്ടറ്റ). ഇത് ലെസ്സർ ലെവിൻ എന്നും അറിയപ്പെടുന്നു.[2] വടക്കൻ ക്വീൻസ്ലാൻഡിൽ മാത്രമാണ് ഈ പക്ഷി കാണപ്പെടുന്നത്. കണ്ണുകൾക്ക് പിന്നിലുള്ള മഞ്ഞ പാടാണ് പക്ഷിയുടെ പൊതുവായ പേരിനു കാരണം.[3]

മഞ്ഞ പാടുകളുള്ള ഹണീയേറ്റർ ഒലിവ്, തവിട്ട്, ചാര നിറമാണ്. പക്ഷിയുടെ ഭാരം ഏകദേശം 23 മുതൽ 30 ഗ്രാം വരെയാണ്. ചിറകുകൾ 8 മുതൽ 9 സെന്റീമീറ്റർ വരെയാണ്. ഈ ഇനത്തിൽ രണ്ട് ഉപജാതികളുണ്ട്, അവ മെലിഫാഗ നോട്ടട നോട്ട, മെലിഫാഗ നോട്ടറ്റ മിക്സ്ടാ എന്നറിയപ്പെടുന്നു. മഞ്ഞ-പുള്ളികളുള്ള ഹണീയേറ്ററുകൾ ആക്രമണാത്മകവും ഉച്ചത്തിലുള്ളതും ലോഹത്തിൽ തട്ടുന്ന പോലുള്ള ശബ്ദമുള്ളവയുമാണ്.

ശാസ്‌ത്രീയ വർഗ്ഗീകരണം[തിരുത്തുക]

മഞ്ഞ-പുള്ളിയുള്ള ഹണിഎറ്റർ പാസറിഫോർംസ്, മെലിഫാഗിഡേ കുടുംബത്തിൽ ഉൾപ്പെടുന്നു.[4][5] ഈ ഇനത്തിൽ രണ്ട് ഉപജാതികൾ ഉണ്ട്. മെലിഫാഗ നോട്ടട നോട്ടേറ്റ, മെലിഫാഗ നോട്ടടാ മിക്സ്റ്റ. ആദ്യത്തേത് 1867 -ൽ ഗൗൾഡും രണ്ടാമത്തേത് 1912 -ൽ മാത്യൂസും പേരു നിർദ്ദേശിച്ചു.[5] നിർദ്ദിഷ്ട നാമമായ നോട്ടാറ്റ എന്നത് ലാറ്റിൻ നോട്ടാറ്റസിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. 'spotted' അല്ലെങ്കിൽ 'marked' എന്നാണ് ഇതിന്റെ അർത്ഥം.[6]

1844-ൽ മഞ്ഞ-പുള്ളികളുള്ള ഹണീയേറ്ററിന് സമാനമായ ഒരു പക്ഷിയെ കണ്ടെത്തി പേരു നൽകി.[7]

വിവരണം[തിരുത്തുക]

മഞ്ഞ-പുള്ളിയുള്ള ഹണീയേറ്ററിന് മുകളിൽ ഒലിവ്-തവിട്ടുനിറവും താഴെ ഒലിവ്-ചാരനിറവുമാണ്. എങ്കിലും ഇവയുടെ തലയിൽ തിളക്കമുള്ള മഞ്ഞ ഭാഗങ്ങളുണ്ട്. ഇവയ്ക്ക് തവിട്ട് കാലുകളും കാൽപാദങ്ങളും കണ്ണുകളും ഉണ്ട്. കൊക്കും തവിട്ടുനിറമാണ്. 16 മുതൽ 20 സെന്റീമീറ്റർ വരെയാണ് പക്ഷിയുടെ വലിപ്പം.[2]

ആൺ പക്ഷികളുടെ ഭാരം 24 മുതൽ 29.5 ഗ്രാം വരെയാണ്. ഇവയുടെ ശരാശരി 27 ഗ്രാം ആണ്. പെൺപക്ഷികൾക്ക് 23.5 മുതൽ 30 ഗ്രാം വരെ ഭാരമുണ്ട്. ഇവയുടെ ശരാശരി 25.9 ഗ്രാം ആണ്.[8]

മെലിഫാഗ നോട്ടട നോട്ടറ്റ എന്ന ഉപജാതിയിലെ ആൺപക്ഷികൾക്ക് ശരാശരി വിങ്സ്‌പാൻ 8.6 മുതൽ 9.1 സെന്റീമീറ്റർ വരെയും പെൺപക്ഷികൾക്ക് 7.9 മുതൽ 8.3 സെന്റിമീറ്റർ വരെയും ആണ്. ഉപജാതികളായ മെലിഫാഗ നോട്ടടാ മിക്‌സ്റ്റയിലെ ആൺപക്ഷികൾക്ക് ശരാശരി വിങ്സ്‌പാൻ 8.3 മുതൽ 8.7 സെന്റീമീറ്റർ വരെയും പെൺപക്ഷികൾക്ക് 7.7 മുതൽ 8.1 സെന്റിമീറ്റർ വരെയും ആണ്.[9]

അവലംബങ്ങൾ[തിരുത്തുക]

  1. BirdLife International (2012). "Meliphaga notata". Retrieved 26 November 2013. {{cite journal}}: Cite journal requires |journal= (help)
  2. 2.0 2.1 Yellow-spotted Honeyeater, archived from the original on 2021-03-03, retrieved November 30, 2013
  3. Jeannie Gray; Ian Fraser (2013), Australian Bird Names: A Complete Guide, ISBN 9780643104709, retrieved November 30, 2013
  4. Australian Wildlife / Birds - Passerines 2 / Yellow-spotted Honeyeater, archived from the original on 2017-10-18, retrieved November 30, 2013
  5. 5.0 5.1 Yellow-spotted Honeyeater (Meliphaga notata), retrieved November 30, 2013
  6. Jobling, James A. (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 38. ISBN 978-1-4081-2501-4.
  7. Archibald James Campbell (1901), Nests and eggs of Australian birds: including the geographical distribution of the species and popular observations thereon, Volumes 1-2, retrieved November 30, 2013
  8. John B. Dunning Jr. (December 5, 2007), CRC Handbook of Avian Body Masses (Second ed.), ISBN 9781420064452, retrieved November 30, 2013
  9. R Schodde; IJ Mason (October 1, 1999), Directory of Australian Birds: Passerines: Passerines, ISBN 9780643102934, retrieved November 30, 2013