യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ സ്കൂൾ ഓഫ് മെഡിസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ സ്കൂൾ ഓഫ് മെഡിസിൻ
തരംPublic
സ്ഥാപിതംഒക്ടോബർ 4, 1819; 204 വർഷങ്ങൾക്ക് മുമ്പ് (1819-10-04)[1]
സ്ഥാപകൻതോമസ് ജഫേർസൺ
മാതൃസ്ഥാപനം
യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ
ഡീൻഡേവിഡ് എസ്. വിൽക്സ്
വിദ്യാർത്ഥികൾ700
612 M.D.
55 M.D./PhD
200 PhD
സ്ഥലംCharlottesville, Falls Church (only 3rd and 4th years), വിർജീനിയ, യു.എസ്.
വെബ്‌സൈറ്റ്www.med.virginia.edu

യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ സ്കൂൾ ഓഫ് മെഡിസിൻ (UVA SoM) വിർജീനിയ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു ബിരുദ മെഡിക്കൽ വിദ്യാലയമാണ്. വിർജീനിയയിലെ ചാർലോട്ട്സ്‍വില്ലെയിലെ അക്കാദമിക് വില്ലേജിനോട് ചേർന്നുള്ള യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ മൈതാനത്താണ് സ്കൂളിന്റെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. 1819 ൽ തോമസ് ജെഫേഴ്സൺ സ്ഥാപിച്ച ഈ സ്ഥാപനം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന പത്താമത്തെ മെഡിക്കൽ സ്കൂളാണ്. യു‌എസ് ന്യൂസ്, വേൾഡ് റിപ്പോർട്ട് എന്നിവയുടെ അവലോകനപ്രകാരം ഗവേഷണാധിഷ്ഠിത മെഡിക്കൽ സ്കൂളുകളുടെ ഏറ്റവും മികച്ച ക്വാർട്ടൈലുകളിൽ സ്ഥിരമായ ഒരു സ്ഥാനം നേടിയ ഇത് 2020 ലെ കണക്കുകൾ പ്രകാരം പ്രാഥമിക പരിചരണ വിഭാഗത്തിൽ രാജ്യത്ത് ആറാം സ്ഥാനത്താണ്.[2] ഡോക്ടർ ഓഫ് മെഡിസിൻ (എംഡി), ഡോക്ടർ ഓഫ് ഫിലോസഫി (പിഎച്ച്ഡി) എന്നീ ബിരുദങ്ങൾ നൽകുന്ന സ്കൂൾ ഓഫ് മെഡിസിന് വിർജീനിയ ഹെൽത്ത് സിസ്റ്റം, ഇനോവ ഹെൽത്ത് സിസ്റ്റം എന്നിവയുമായി അടുത്ത ബന്ധമുണ്ട്.

ചരിത്രപരമായ ടൈംലൈൻ[തിരുത്തുക]

  •    1826 - അനാട്ടമിക്കൽ ഹാൾ ജെഫേഴ്സന്റെ രൂപകൽപ്പനയിൽ നിർമ്മിച്ചു.
  •    1828 - നാല് മെഡിക്കൽ ബിരുദധാരികൾക്ക് ആദ്യ സർവകലാശാലാ ബിരുദം നൽകി.
  •    1892 - മെഡിക്കൽ കോഴ്‌സുകൾ രണ്ട് വർഷത്തേക്ക് നീട്ടി.
  •    1895 - മെഡിക്കൽ കോഴ്‌സ് മൂന്ന് വർഷത്തേക്ക് നീട്ടി.
  •    1898 - മെഡിക്കൽ കോഴ്‌സ് നാല് വർഷത്തേക്ക് നീട്ടി.
  •    1901 - യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ ഹോസ്പിറ്റൽ 25 കിടക്കകളോടെ തുറന്നു. ഡോ. പോൾ ബാരിഞ്ചർ സൂപ്രണ്ടായി നിയമിതനായി.
  •    1905 - നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഡീൻ റിച്ചാർഡ് ഹെൻ‌റി വൈറ്റ്ഹെഡ്, M.D., LL.D, വിർ‌ജീനിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ഡീൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. വൈറ്റ്ഹെഡ് ആശുപത്രിയെ ഒരു പ്രാഥമിക അധ്യാപന കേന്ദ്രമാക്കി പുനഃസംഘടിപ്പിച്ചു. ഫ്ലെക്‌സ്‌നർ റിപ്പോർട്ടിന് മുമ്പായി അദ്ദേഹം സ്‌കോളർഷിപ്പിനും അടിസ്ഥാന ശാസ്ത്രത്തിനും പ്രാധാന്യം നൽകി.
  •    1924 - ആദ്യത്തെ വനിതാ ബിരുദധാരി (ആ വർഷം മാത്രം), ലീല മോഴ്സ് ബോന്നർ (പിന്നീട് വിവാഹിതയായപ്പോൾ പേര് ലീല ബോന്നർ മില്ലർ, എംഡി).
  •    1929 - പുതിയ മെഡിക്കൽ സ്കൂൾ കെട്ടിടം തുറന്നു (ചെലവ് 1.4 ദശലക്ഷം ഡോളർ).
  •    1960 - വെസ്റ്റ് കോംപ്ലക്സ് പുതിയ ആശുപത്രിയായി വികസിപ്പിക്കുകയും ഇത് 6.5 മില്യൺ ഡോളർ ചെലവിൽ പൂർത്തിയാക്കുകയും ചെയ്തു.
  •    1989 - യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ റീപ്ലേസ്‌മെന്റ് ഹോസ്പിറ്റൽ (556 കിടക്കകൾ) 230 ദശലക്ഷം ഡോളർ ചെലവിൽ സമർപ്പിച്ചു.
  •    2014 - മെഡിക്കൽ സ്കൂൾ പാഠ്യപദ്ധതി സിസ്റ്റം അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങളിലേക്ക് അപ്‌ഡേറ്റുചെയ്‌തു, ക്ലാസ് റൂം പ്രോഗ്രാം 1.5 വർഷമായി ചുരുക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Meeting Minutes of University of Virginia Board of Visitors, 4 Oct. 1819, 4 October 1819".
  2. "US World News Report".