യൂണികോഡ് കൺസോർഷ്യം
ദൃശ്യരൂപം
(യൂണികോഡ് ഫോറം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിർമ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമായ യൂണികോഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ലാഭരഹിത സംഘടനയാണ് യൂണികോഡ് കൺസോർഷ്യം അല്ലെങ്കിൽ യൂണിക്കോഡ് ഫോറം. ലോകത്ത് നിലനിൽക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കൾക്കും അവരവരുടെ ഭാഷകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നിൽ പ്രവർത്തിക്കുന്ന യൂണീകോഡ് കൺസോർഷ്യത്തിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓർഗ്.