യു.പി. ജയരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്യുന്ന എഴുത്തുകാരനാണ് ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

1950-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് ജനിച്ചു. കതിരൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബർനാഥ് ആയുധനിർമ്മാണശാലയിൽ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചു.

കുടുംബം[തിരുത്തുക]

അച്ഛൻ:യു.പി. ഗോപാലൻ

അമ്മ:സി.എം. യശോദ

ഭാര്യ:പ്രസീദ

മകൻ :അഭിജിത്

മരണം[തിരുത്തുക]

തിരുച്ചിറപ്പള്ളി ആയുധനിർമ്മാണശാലയിൽ ഇലക്ട്രിക്കൽ ചാർജ്‌മാനായിരിക്കെ 1999 ജൂലൈ 11-ന്‌ മരണം.

കൃതികൾ[തിരുത്തുക]

  • നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത് -1968
  • സ്മരണ
  • ഒക്കിനാവയിലെ പതിവ്രതകൾ

പുരസ്ക്കാരങ്ങൾ[തിരുത്തുക]

യു.പി. ജയരാജിന് പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ മരണാനന്തരം അദ്ദേഹത്തിന്റ പേരിൽ തലശ്ശേരിയിലെ യു.പി. ജയരാജ് ട്രസ്റ്റ് മലയാള ചെറുകഥയ്ക്ക് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=യു.പി._ജയരാജ്&oldid=1159833" എന്ന താളിൽനിന്ന് ശേഖരിച്ചത്