യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ
യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | അമേരിക്കൻ നിയോക്ലാസിക്കൽ |
സ്ഥാനം | Capitol Hill, Washington, D.C. |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
നിർദ്ദേശാങ്കം | 38°53′23.29″N 77°00′32.81″W / 38.8898028°N 77.0091139°W |
നിർമ്മാണം ആരംഭിച്ച ദിവസം | സെപ്റ്റംബർ 18, 1793 |
പദ്ധതി അവസാനിച്ച ദിവസം | 1800 |
ഇടപാടുകാരൻ | വാഷിംഗ്ടൺ അഡ്മിനിസ്റ്റ്രേഷൻ |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 5 |
തറ വിസ്തീർണ്ണം | 16.5 ഏക്കർ (6.7 ഹെ)[1] |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | വില്യം തോർണ്ടൺ, designer (See Architect of the Capitol) |
വെബ്സൈറ്റ് | |
www www |
അമേരിക്കൻ ഐക്യനാടുകളുടെ പാർലിമെന്റ് മന്ദിരമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ (ഇംഗ്ലീഷ്: United States Capitol). കാപിറ്റോൾ മന്ദിരം (ഇംഗ്ലീഷ്: Capitol Building) എന്നും ഇത് അറിയപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ ആസ്ഥാനവും, യു.എസ്. ഫെഡറൽ ഗവണ്മെന്റിന്റെ നിയമനിർമ്മാണ വിഭാഗത്തിന്റെ സമ്മേളന മന്ദിരവുമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ കാപിറ്റോൾ ഹിൽ എന്ന ഒരു ചെറു കുന്നിന്മുകളിലായി, നാഷണൽ മാളിന്റെ കിഴക്കേ അറ്റത്തായാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്.
1800-ൽ മന്ദിരത്തിന്റെ പ്രധാന ഭാഗം പണി പൂർത്തിയായിരുന്നു. പിന്നീടുള്ള നാളുകളിൽ കെട്ടിടം കൂടുതൽ വികസിപ്പിക്കുകയാണുണ്ടായത്. കാപിറ്റോൾ മന്ദിരത്തിന്റെ ബൃഹത്ത് മകുടം അതേതുടർന്ന് കൂട്ടിച്ചേർത്തതാണ്. കെട്ടിടത്തിന്റെ തെക്കുഭാഗത്ത് അമേരിക്കൻ പ്രതിനിധി സഭയും, വടക്കേ ഭാഗത്ത്സെനറ്റും സമ്മേളിക്കുന്നു. നിയോ ക്ലാസിക്കൽ ശൈലിയാണ് കാപിറ്റോൾ മന്ദിരത്തിന്റെ നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പുറംഭാഗത്തിന് വെള്ള നിറം കൊടുത്തിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "The United States Capitol: An Overview of the Building and Its Function". Architect of the Capitol. Retrieved November 5, 2010.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Geographic data related to യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോൾ at OpenStreetMap
- ഔദ്യോഗിക വെബ്സൈറ്റ്
- Capitol Visitors Center
- United States Capitol Historical Society
- Architect of the Capitol
- Capitol History Project Archived 2007-04-17 at the Wayback Machine. — documentary and website by C-SPAN.
- Temple of Liberty: Building the Capitol for a New Nation, Library of Congress
- U.S. Capitol Police Archived 2009-09-03 at the Wayback Machine.
- "Book Discussion on Freedom's Cap", C-SPAN, March 20, 2012