യുണിക്സ് സമാനം
Jump to navigation
Jump to search
ഒരു യുണിക്സ് സിസ്റ്റത്തെപ്പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെയാണ് യുണിക്സ് സമാനം എന്നുപറയുന്നത്. യുണിക്സിനെപ്പോലെ പെരുമാറുകയും ഒരു യുണിക്സ് സ്പെസിഫിക്കേഷൻ അനുസരികക്കുകയും ചെയ്യുന്നവയാണവ. എന്നാൽ ഇത് പൂർണ്ണമായും പാലിക്കപ്പെടണമെന്നില്ല. യുണിക്സ് കമാന്റുകളും ഷെല്ലും ഉള്ള സിസ്റ്റങ്ങൾ എല്ലാം യുണിക്സ് പോലുള്ള എന്ന പ്രസ്താവനയിൽ വരും (ഇവ UN*X എന്നോ *nix എന്നോ പരാമർശിക്കപ്പെടുന്നു).
ബെൽ ലാബ്സ് യുണിക്സിന്റെ വിവിധ ഫീച്ചറുകൾ ഉള്ളതും അവയെപ്പോലുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. അനുമതിപത്രമുള്ള യുണിക്സ് സ്രോതസ്സ് കോഡ് അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടിട്ടുള്ള സോഫ്റ്റ്‍വെയറുകളും മറ്റും ഇതിന്റെ പരിധിയിൽ വരും (ഇവ യുണിക്സ് പോലെ എന്ന സർട്ടിഫിക്കറ്റിന് അർഹമാണ് കൂടാതെ ഇവയിൽ യുണിക്സ് ട്രേഡ്മാർക്ക് ഉണ്ടാവും)