മൾടി വേ സ്വിച്ച്
കെട്ടിട വയറിങ്ങുകളിൽ ഒന്നിലധികം സ്ഥാനങ്ങളിൽ നിന്ന് വൈദ്യുതഉപകരണങ്ങളെ (പലപ്പോഴും വൈദ്യുത ദീപങ്ങൾ , എന്നാൽ മറ്റു ഉപകരണങ്ങളും ആകാം) നിയന്ത്രിക്കാൻ വേണ്ടി ഒന്നിലധികം സ്വിച്ച്കളെ തമ്മിൽ പരസ്പരം യോജിപ്പിച്ച് ഉപയോഗിക്കുന്ന സ്വിച്ചുകളാണ് മൾട്ടി വേ സ്വിച്ച്. ഉദാഹരണത്തിന് ഒരു വലിയ മുറിയിലെയോ ഗോവണിപ്പടികളിലെയൊ ഇടനാഴിയിലേയോ വൈദ്യുത ദീപങ്ങൾ ഒന്നിലധികം സ്ഥലത്തുനിന്നും പ്രവർത്തിപ്പിക്കാനായി മൾട്ടിവേ സ്വിച്ച് ഉപയോഗിക്കുന്നു.
3 വേ 4 വേ സ്വിച്ചുകൾ
[തിരുത്തുക]വൈദ്യുത ദീപങ്ങളെ ഒന്നിലധികം സ്ഥാനങ്ങളിൽ നിന്ന് നിയന്ത്രിക്കാനാണ് ഇത്തരം സ്വിച്ചുകൾ ഉപയോഗിക്കുന്നത്.അടിസ്ഥാനപരമായി ഇവ ഏക ധ്രുവ ഏക ക്ഷേപന ഗണത്തിൽ പെട്ട (സിംഗിൾ പോൾ,സിംഗിൾ ത്രോ (SPST )) സ്വിച്ചുകൾ ആണ് .ഇവയെ പരസ്പരം ബന്ദിപ്പിക്കുന്ന വയറുകളെ ട്രവേലെർ (traveler )എന്ന് വിളിക്കുന്നു.സ്വിച്ചുകളുടെ ഓൺ ഓഫ് അവസ്ഥകൾ മാറ്റം വരുന്നത് ട്രവലെർകളുടെ സമ്പർക്കം മൂലമാണ്.രണ്ടിലതികം സ്ഥാനങ്ങളിൽ നിന്ന് നിയന്ത്രിക്കാൻ സവിശേഷമായി 4 വേ സ്വിച്ചുകൾ കൂടി ഉപയോഗപ്പെടുത്തുന്നു.