Jump to content

മർസിയ ഫർഹാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മർസിയ ഫർഹാന
ജനനം
ധാക്ക, ബംഗ്ലാദേശ്
ദേശീയതബംഗ്ലാദേശി
തൊഴിൽകലാകാരി

ബംഗ്ലാദേശി കലാകാരിയാണ് മർസിയ ഫർഹാന. ദാദ, ഫ്ളക്സസ്, സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണലെ എന്നിവയുടെ കലാചരിത്രവുമായി ബന്ധപ്പെട്ടാണ് മർസിയ ഫർഹാനയുടെ താത്പര്യങ്ങൾ തുടങ്ങുന്നത്. പെയിൻറിംഗ്, പ്രതിഷ്ഠാപനങ്ങൾ, പ്രദർശനങ്ങൾ, വിഡിയോ പ്രതിഷ്ഠാപനങ്ങൾ എന്നിവയിലധിഷ്ഠിതമാണ് അവരുടെ സൃഷ്ടികൾ.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ലണ്ടൻ യൂണിവേഴ്സിറ്റി ഓഫ് ആർട്സിലെ ഇനോവേഷൻ പുരസ്ക്കാരം(2014)

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]
'ഇക്കോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീഫാൾ '

ഇക്കോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീഫാൾ എന്ന പ്രതിഷ്ഠാപനമാണ് ബിനലെയിൽ അവതരിപ്പിച്ചത്. പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലായിരുന്നു പ്രദർശനം. [2][3]കേരളം അനുഭവിച്ച വലിയ പ്രളയത്തിൻറെ നേർക്കാഴ്ചയാണ് ഫർഹാനയുടെ ഈ പ്രതിഷ്ഠാപനം. ഫ്രിഡ്ജ്, അലമാര, ടിവി, വാഷിംഗ് മെഷീൻ തുടങ്ങി എല്ലാം തല കീഴായി തൂങ്ങിക്കിടക്കുന്നു. മേൽക്കൂരയിൽ നിന്നും ഉരുക്ക് കയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. മനുഷ്യൻ പ്രകൃതിയോട് എങ്ങനെ പെരുമാറുന്നുവോ അതു തന്നെ തിരിച്ചും പ്രതീക്ഷിക്കാമെന്നാണ് ഫർാനയുടെ അഭിപ്രായം. . ചരിത്രത്തിൻറെ പരിണാമസന്ധിയിൽ പെട്ട് പോയി താഴേക്ക് പതിക്കുന്ന മനുഷ്യകുലത്തെയാണ് തലകീഴായി കിടക്കുന്ന ഗൃഹോപകരണങ്ങൾ സൂചിപ്പിക്കുന്നത്. തത്ത്വദീക്ഷയില്ലാതെ ഭൂമിയെ ചൂഷണം ചെയ്യുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളാണ് ഈ പ്രതിഷ്ഠാപനം വിവരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-16.
"https://ml.wikipedia.org/w/index.php?title=മർസിയ_ഫർഹാന&oldid=3789347" എന്ന താളിൽനിന്ന് ശേഖരിച്ചത്