മൗലവി ഗുലാം റസൂൽ ആലംപൂരി
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച പ്രമുഖ സൂഫി പണ്ഡിതനുെ ഉറുദു കവിയുമായിരുന്നു മൗലവി ഗുലാം റസൂൽ ആലംപൂരി. (1849 ജനുവരി 29- 1892 മാർച്ച് 7).[1])
ജീവിതം
[തിരുത്തുക]ഹൊഷിശാപൂർ ജില്ലയിലെ ആലംപൂർ ഗ്രാമത്തിലായിരുന്നു ജനനം.പിതാവ് മുറാദ് ബക്ഷി. ആറാം വയസ്സിൽ മാതാവും പന്ത്രണ്ടാം വയസ്സിൽ പിതാവും മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ജീവിച്ച മൗലവി ഹാമിദ് സാഹിബിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.[2]
1864 മുതൽ 1878വരെ ഇന്നത്തെ ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന മീർപൂരിൽ സ്‌കൂൾ അധ്യാപകനായി ജോലിചെയ്തു.[2] 1882ൽ മഹേഷർ എന്ന സ്‌കൂളിൽ നിന്നും ജോലി രാജിവെച്ചു.ഹൊഷിയാപൂരിലെ മറ്റൊരു സൂഫി പണ്ഡിതനായിരുന്ന ഹുസൈൻ ബക്ഷയുടെ മാതാവിന്റ അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം.[3]
വിവിധ മേഖലകളിലെ സംഭവാനകളെ പരിഗണിച്ച് പാട്യാല, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പിഎച്ച്ഡി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..[4][2]
അദ്ദേഹത്തിന്റെ മരണത്തിന്റെ 119-ാമത് ആണ്ടിന്റെ ഭാഗമായി ഇന്ത്യയിലെയും പാകിസ്താനിലെയും പഞ്ചാബിൽ വിവിധ സെമിനാറുകൾ നടന്നിരുന്നു.പാകിസ്താൻ അക്കാദമി ഓഫ് ലെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പാകിസ്താനിൽ പരിപാടികൾ നടത്തിയത്.[5] 2014ൽ ഇദ്ദേഹത്തിന്റെ മക്ബറ( മൃതദേഹം അടക്കം ചെയ്ത കുടീരം)ക്ക് ചേർന്നുള്ള ഭൂമി വഖഫ് ബോഡിൽ നിന്നും സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്തതോടെ സംഭവം മാധ്യമശ്രദ്ധയിൽ വന്നിരുന്നു.[4]
കൃതികൾ
[തിരുത്തുക]- ദസ്താൻ ഇ അമീർ ഹംസ[6]
- അഹ്സനുൽ ഖസസ[6]
- സസ്സി പുന്നു[7]
- ബന്ധനാമ[7]
- ചൗപത്നാമ[7]
- റൂഹുൽ തർത്തീൽ [7]
- ചിത്തിയൻ[7]
അവലംബം
[തിരുത്തുക]- ↑ "Maulvi Ghulam Rasool Alampuri-A Short Biography". Maulvi Ghulam Rasool Alampuri Research Organization. Retrieved 22 July 2015.
- ↑ 2.0 2.1 2.2 "Introduction of saint and poet Maulvi Ghulam Rasool Alampuri". Academy of the Punjab in North America (APNA). Archived from the original on 2013-06-01. Retrieved 22 July 2015.
- ↑ "HUSSEIN BAKSH MALANG, Some Sufis And Sants Of Punjab". HumariWeb. Retrieved 22 July 2015.
- ↑ 4.0 4.1 "Sufi poet's dargah mired in controversy". Hindustan Times. 18 September 2014. Archived from the original on 2015-03-27. Retrieved 22 July 2015.
- ↑ "Maulvi Ghulam Rasools 119th death anniversary today". The Nation. 7 March 2011. Retrieved 22 July 2015.
- ↑ 6.0 6.1 "PAL pays tribute to Punjabi poet Maulvi Ghulam Rasool". Pakistan Today. 9 March 2011. Retrieved 22 July 2015.
- ↑ 7.0 7.1 7.2 7.3 7.4 "Koel Koo -MAULVI GHULAM RASOOL ALAMPURI Shakhsiyat aur fun by Sahibzada Masud Ahmad". DAWN (newspaper). 2 June 2011. Retrieved 22 July 2015.