മൗഡ് പെറി മെൻസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗഡ് പെറി മെൻസീസ്
പ്രമാണം:Maud Perry Menzies.jpg
ജനനം
മൗഡ് പെറി മക്ഡൗഗൽ

1911
മരണം21 ജൂൺ 1997
ദേശീയതസ്കോട്ടിഷ്
പൗരത്വംബ്രിട്ടീഷ്
വിദ്യാഭ്യാസംഗ്ലാസ്ഗോ യൂണിവേഴ്സിറ്റി
തൊഴിൽമെഡിക്കൽ ഓഫീസർ ഫോർ ഹെൽത്ത്
അറിയപ്പെടുന്നത്Creating the Faculty of Community Health in Glasgow Introducing diphtheria immunisation programme in Rutherglen
Medical career
Fieldപൊതുജനാരോഗ്യം
Notable prizesSir William Macewen Medal

മൗഡ് പെറി മെൻസീസ് (ജീവിതകാലം: 1911 - 21 ജൂൺ 1997) കമ്മ്യൂണിറ്റി മെഡിസിനിൽ വിദഗ്ധയായ ഒരു സ്കോട്ടിഷ് ഫിസിഷ്യനായിരുന്നു. ഗ്ലാസ്‌ഗോയിലെ പൊതുജനാരോഗ്യ സംരക്ഷണത്തിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്താൻ അവർക്ക് സാധിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

മൗഡ് പെറി മക്‌ഡൗഗൽ 1911-ൽ ജനിച്ചു.[1] ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ച അവർ അവിടെ നിന്ന് 1934-ൽ മെഡിക്കൽ ബിരുദം നേടിയ ന്യൂനപക്ഷ വനിതാ ബിരുദധാരികളിൽ ഒരാളായിരുന്നു. ആ വർഷം സർജറിയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥിനിയെന്ന നിലയിൽ, അവൾക്ക് സർ വില്യം മാസ്വെൻ മെഡൽ ലഭിച്ചു.[2][3] അവൾ ഗ്ലാസ്‌ഗോ ഫുട്‌ബോൾ ക്ലബ്ബായ റേഞ്ചേഴ്‌സിന്റെ പിന്തുണക്കാരിയായിരുന്നു.

കരിയർ[തിരുത്തുക]

മെഡിസിൻ യോഗ്യത നേടിയ ശേഷം, മെൻസീസ് ഭർത്താവിനൊപ്പം ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്തു. 1938-ൽ, ഹെൽത്ത് അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറായി അവർ ഗ്ലാസ്ഗോയിലേക്ക് മടങ്ങിയെത്തി. അക്കാലത്ത്, യൂറോപ്പിലെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്ക് ഗ്ലാസ്ഗോയിലായിരുന്നു. അവൾ റുതർഗ്ലെനിൽ ഒരു ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാം ആരംഭിച്ചു.[4]

മരണവും പാരമ്പര്യവും[തിരുത്തുക]

1997 ജൂൺ 21-ന് മെൻസീസ് മരിച്ചു. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാനായി അവർ ഉപയോഗിച്ചിരുന്ന മെഡിക്കൽ ബാഗും സിറിഞ്ചും ഗ്ലാസ്‌ഗോയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിന്റെ കൈവശം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.[5]

അവലംബം[തിരുത്തുക]

  1. Dunn, Margaret; Wilson, T. S. (1997). "Maud Perry Menzies (Née MacDougall)". BMJ: British Medical Journal. 315 (7105): 433–433. doi:10.1136/bmj.315.7105.432. JSTOR 25175463.
  2. "Video recording of the life of Dr Maud Perry Menzies, 1985" (1985). Archives, ID: GB 250 RCPSG 67. Royal College of Physicians and Surgeons of Glasgow.
  3. Early, Kirsty (10 November 2016). "Helping others". Heritage Blog. Royal College of Physicians and Surgeons of Glasgow. Retrieved 8 March 2018.
  4. Dunn, Margaret; Wilson, T. S. (1997). "Maud Perry Menzies (Née MacDougall)". BMJ: British Medical Journal. 315 (7105): 433–433. doi:10.1136/bmj.315.7105.432. JSTOR 25175463.
  5. "Dr. Maud Perry Menzies Medical Bag". Heritage at the Royal College of Physicians and Surgeons of Glasgow. Royal College of Physicians and Surgeons of Glasgow. Retrieved 8 March 2018.
"https://ml.wikipedia.org/w/index.php?title=മൗഡ്_പെറി_മെൻസീസ്&oldid=3837604" എന്ന താളിൽനിന്ന് ശേഖരിച്ചത്