Jump to content

മോഹനകൃഷ്ണൻ കാലടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഉത്തരാധുനിക കവി[അവലംബം ആവശ്യമാണ്]കളിൽ ഒരാളാണ് മോഹനകൃഷ്ണൻ കാലടി.

ജീവിതരേഖ

[തിരുത്തുക]

1978-ൽ മലപ്പുറം ജില്ലയിലെ കാലടിയിൽ പി.കൃഷ്‌ണൻകുട്ടിയുടെയും സി.സുലോചനയുടെയും മകനായി ജനിച്ചു. 1999, 2000 വർഷങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ സാഹിത്യമത്സരത്തിൽ കവിതയ്‌ക്ക്‌ സമ്മാനം നേടിയിട്ടുണ്ട്. രണ്ടുതവണ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസമ്മാനം ലഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രകേരളം മാസികയുടെ പത്രാധിപസമിതിയിൽ അംഗമായിരുന്നു. മട്ടന്നൂർ PRNSS കോളേജിൽ രസതന്ത്രവിഭാഗം അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കോഴിക്കോട് സർവ്വകലാശാലയിൽ ഗവേഷണം നടത്തുന്നു.

കൃതികൾ

[തിരുത്തുക]
  • ഭൂതക്കട്ട
  • പന്ത് കായിക്കും കുന്ന്
  • പാലൈസ്
  • മഴപൊട്ടൻ
  • പാസഞ്ചർ
  • പാസ്സ്‌വേർഡ്‌
  • മാമ്പഴപ്പാത

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വൈലോപ്പിളളി സ്‌മാരക ശ്രീരേഖാപുരസ്‌കാരം[1]
  • പാലൈസ് എന്ന കൃതിക്ക് 2006-ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം[2][3].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2012-03-12.
  2. http://www.keralasahityaakademi.org/ml_aw20.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-15. Retrieved 2012-03-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോഹനകൃഷ്ണൻ_കാലടി&oldid=4102687" എന്ന താളിൽനിന്ന് ശേഖരിച്ചത്