മോസ്ക്കോ മുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ കീരുകുഴി കുരമ്പാല വഴിമദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ജംഗ്ഷനാണ് മോസ്കോ മുക്ക്. മോസ്ക്കോ എന്ന റഷ്യൻ സ്ഥലനാമം ഈ ജംഗ്ഷന് ലഭിക്കാനിടയാക്കിയ സാഹചര്യം രസകരമാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായ കാലഘട്ടത്തിൽ തന്നെ ഈപ്രദേശത്തും പാർട്ടി അണികളും അനുഭാവികളും ഉണ്ടായിരുന്നു. അവരിലാരോ നൽകിയ പേരാണ് മോസ്കോ മുക്ക് എന്നത്.

"https://ml.wikipedia.org/w/index.php?title=മോസ്ക്കോ_മുക്ക്&oldid=3011099" എന്ന താളിൽനിന്ന് ശേഖരിച്ചത്