മൈഹർ ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മധ്യപ്രദേശിലെ സത്നയ്ക്കും ജബല്പൂരിനും ഇടയ്ക്കുള്ള സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് മൈഹർ. ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായനും സംഗീതവാദകഗുരുവുമായിരുന്ന ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ ജന്മദേശം കൂടിയാണിത്.പ്രധാന വാദ്യ ഉപകരണങ്ങളായ സിതാർ, സുർബഹാർ ,ദിൽരുബ,ബാൻസുരി ,സരോദ് എന്നീ ഉപകരണങ്ങളിലെല്ലാം തന്നെ ശിഷ്യന്മാർക്കു അദ്ദേഹം പരിശീലനം നൽകിയിരുന്നു. ഇദ്ദേഹം രൂപപ്പെടുത്തിയ ഒരു പാരമ്പര്യസമ്പ്രദായമാണ് മൈഹർ ഘരാന. പ്രശസ്ത സിതാർ വാദകൻ പണ്ഡിറ്റ് രവിശങ്കർ, അന്നപൂർണ്ണാദേവി, അലി അക്ബർ ഖാൻ, നിഖിൽ ബാനർജി, പന്നലാൽ ഘോഷ് എന്നിവരെല്ലാം ഈ സമ്പ്രദായത്തിലെ പ്രധാന സംഗീതജ്ഞരാണ്.

പുറംകണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈഹർ_ഘരാന&oldid=3091418" എന്ന താളിൽനിന്ന് ശേഖരിച്ചത്