മൈസൂർ മല്ലിഗെ സ്കാൻഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2001-ൽ പ്രചരിക്കപ്പെട്ട കുപ്രസിദ്ധമായ ഒരു ലൈംഗിക വീഡിയോയെയാണ് മൈസൂർ മല്ലിഗെ എന്നറിയപ്പെടുന്നത്. ഇതിൽ കാണിച്ചിരുന്ന യുവതിയും യുവാവും അവരുടെ സ്വകാര്യ നിമിഷങ്ങളിൽ സ്വയം റെക്കോർഡു ചെയ്ത ഒരു വീഡിയോ യുവാവിന്റെ സുഹൃത്തുവഴി പുറത്താകുകയും വളരെ പെട്ടെന്ന് പ്രചരിക്കപ്പെടുകയുമായിരുന്നു.[1] അവർ രണ്ടുപേരും എഞ്ജിനീയറിങ് കോളേജിൽ സഹപാഠികളായിരുന്നു. മല്ലിഗെ എന്നത് കന്നഡ ഭാഷയിൽ മുല്ലപ്പൂവിനെ കുറിക്കുന്നതാണ്, മൈസൂർ മല്ലിഗെ എന്ന പേര് മൈസൂറിലെ ഒരുജാതി മുല്ലയെത്തന്നെയും ദ്വയാർത്ഥത്തിൽ പരാമർശിക്കപ്പെടുന്നതായിരുന്നു.

ചരിത്രം[തിരുത്തുക]

യുവജോഡികൾ ഈ വീഡിയോ അവരുടെ ലൈഗിക ബന്ധം സ്വയം തന്നെ ചിത്രീകരിച്ചതായിരുന്നു. ഇത് ടേപ്പിൽ നിന്നും സീഡീ ആക്കാൻ വേണ്ടി കൊടുത്തപ്പോഴാണ് ഇത് പുറത്തായത്.[2] പിന്നീട് യുവാവിന്റെ ഒരു സുഹൃത്തിന്റെ കൈയ്യിൽ ഈ വീഡിയോ കിട്ടുകയും അയാൾ ഇതിനെ ഒരു ഇന്റർനെറ്റ് മെസ്സേജ് ബോർഡിൽ "മൈസൂർ മല്ലിഗെ" എന്ന പേരിൽ പോസ്റ്റു ചെയ്യുകയുമായിരുന്നു. ഈ വീഡിയോ വൈറലായി പ്രചരിക്കപ്പെട്ടു തുടങ്ങിയപ്പോൾ പോലീസന്വേഷണത്തിൽ ഇത് പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തുകയും ഇരയായ യുവതിയുടെ ബന്ധുക്കൾ അയാളെ മർദ്ദിക്കുകയും ഉണ്ടായി. ഈ വീഡിയോ സീഡീകളിലൂടെ പ്രചരിക്കപ്പെട്ടപ്പോൾ യുവതിയും യുവാവും അമേരിക്കൻ ഐക്യനാടുകളിലേക്ക് രക്ഷപെട്ടതായും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവർ പിന്നീട് വേർപിരിഞ്ഞു എന്നും കിംവദന്തികൾ പരന്നിട്ടുണ്ട്.[3]

മാധ്യമങ്ങളിൽ[തിരുത്തുക]

ഈ വീഡിയോക്ക് വളരെയധികം പ്രചാരം ലഭിച്ചിരുന്നു. പിന്നീട് സൈബർ നിയമങ്ങൾ, പോർണോഗ്രഫി, എക്സിബിഷനിസം, വൊയേറിസം എന്നിവയെപ്പറ്റിയുള്ള വിദഗ്ദ്ധ ചർച്ചകളിലെ ഒരു പഠനോപകരണമായി ഈ കേസ് ഉപയോഗിക്കപ്പെട്ടിരുന്നു.[4] ഭർത് മൂർത്തി എന്ന ഒരു സംവിധായകൻ, ഈ വീഡിയോ കാണുന്ന വിവിധ ആൾക്കാരുടെ പ്രതികരണം ഒരു ഡോക്യുമെന്ററിയായി നിർമ്മിച്ചിരുന്നു. ആ ഡോക്യുമെന്ററിയുടെ പേര് "ജാസ്മിൻ ഓഫ് മൈസൂർ" (മൈസൂറിലെ മുല്ലപ്പൂവ്) എന്നായിരുന്നു.[5] and was released in 2007. Since then, this incident has acquired a cult status.[6]

അവലംബം[തിരുത്തുക]

  1. Bag, Shamik (15 October 2007). "Outsiders India". Indian Express. Retrieved 28 April 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. Gowhar, Imran (15 July 2011). "Karavali sex scandal: No IB job for MMS victim". Mid-day. Retrieved 28 April 2012.
  3. Suvarna, Yatish (3 December 2006). "Ways of an Indian pervert". Times of India. Archived from the original on 2012-11-03. Retrieved 28 April 2012.
  4. Susan, Nisha (1 December 2007). "What's up, doc?". Tehelka. Retrieved 28 April 2012.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Jasmine of Mysore". documentary. NHK. Retrieved 11 August 2012.
  6. Muyiwa, Joshua. "For peek's sake". Time Out. Retrieved 28 April 2012.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈസൂർ_മല്ലിഗെ_സ്കാൻഡൽ&oldid=3641998" എന്ന താളിൽനിന്ന് ശേഖരിച്ചത്