മൈനർ (നിയമം)
നിയമപരമായി ബാല്യവും യുവത്വവും വ്യതിരിക്തമാക്കുന്ന പ്രായപരിധിയിൽ വരുന്ന ആൾ മൈനർ എന്നറിയപ്പെടുന്നു. ജൂവനൈൽ പ്രായപരിധി പല നാടുകളിലും വ്യത്യസ്തമായിരിക്കാമെങ്കിലും പൊതുവേ 18 വയസ്സ് ആണ് ജുവനൈൽ പ്രായപരിധിയായി അംഗീകരിച്ചു കാണുന്നത്.
ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന 18 കാരുടെ എണ്ണം ഏറുന്നതിനാൽ ഇവർക്ക് പ്രായത്തിന്റെ ഇളവ് നൽകാതെ പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നു കാണിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി 2013 ജൂലൈ 17-ാം തിയതി സുപ്രീം കോടതി നിരസിച്ചു. [1]
അവലംബം[തിരുത്തുക]
- ↑ "ജുവനൈൽ പ്രായപരിധി 18 വയസ്സായി തന്നെ തുടരും". മൂലതാളിൽ നിന്നും 2013-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-17.