Jump to content

മൈത്രി ഗവേഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈത്രി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈത്രി (വിവക്ഷകൾ) എന്ന താൾ കാണുക. മൈത്രി (വിവക്ഷകൾ)
മൈത്രി
ഗവേഷണകേന്ദ്രം
Country ഇന്ത്യ
ഭരണസമ്പ്രദായം
 • ഭരണസമിതിഇന്ത്യയുടെ അന്റാർട്ടിക് പദ്ധതി

മൈത്രി ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ൽ ആണ്‌ നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്. [1]. മൈത്രി, ഷിർമാക്കർ മരുപ്പച്ച എന്ന പാറക്കുന്നുകൾ നിറഞ്ഞ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്.

സൗകര്യങ്ങൾ

[തിരുത്തുക]

ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റിയറോളജി, കോൾഡ് റീജിയൺ എൻ‌ജിനീയറിംഗ്, സം‌വേദനം, മനുഷ്യ ഫിസിയോളജി, വൈദ്യം മുതലായവയിൽ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിനു കഴിയും. പ്രിയദർശിനി തടാകം എന്ന് നാമകരണം ചെയ്യപ്പെട്ട, ഗവേഷണകേന്ദ്രത്തിനു മുൻപിലുള്ള തടാകത്തിൽനിന്നാണ്‌ കേന്ദ്രത്തിനാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. 1989 മാര്ച്ചിലാണ് മൈത്രി പ്രവര്ത്തനം തുടങ്ങിയത്. [2]

നാഴികക്കല്ലുകൾ

[തിരുത്തുക]

നിതാന്തതാത്പര്യവും ധ്രുവശാസ്ത്രത്തിലുള്ള പ്രകടമായ ശേഷിയും പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യ താഴെപ്പറയുന്ന നാഴികക്കല്ലുകൾ വിജയകരമായി പൂർത്തിയാക്കി:

പര്യവേഷണങ്ങൾ

[തിരുത്തുക]

ഇന്ത്യയുടെ അന്റാർട്ടിക്കാ പരിപാടിയുടെ അദ്ധ്യായം ആദ്യമായി തുറക്കപ്പെട്ടത് 1981-ൽ ആദ്യത്തെ ഇന്ത്യൻ പര്യവേഷണസംഘം ഗോവയിൽനിന്ന് അൻറ്റാർട്ടിക്കയിലേക്ക് തിരിച്ചപ്പോഴായിരുന്നു. പിന്നീട് ‍അന്റാർട്ടിക്കയുടെയും സമുദ്രഗവേഷണത്തിന്റെയും ചുമതലയുള്ള ദേശീയകേന്ദ്രത്തിന്റെ സമുദ്രവികസനവകുപ്പിന്റെ നേതൃത്വത്തിൽ വർഷംതോറും പര്യവേഷണസംഘങ്ങളെ അയയ്ക്കാറുണ്ട്. ഇതുവരെ, വെഡൽ കടലിലേക്കുള്ള പര്യവേഷണവും തെക്കേ സമുദ്രത്തിലേക്കുള്ള ക്രിൽ പര്യവേഷണവും ഉൾപ്പെടെ 22 പര്യവേഷണയാത്രകൾ നടത്തിയിട്ടുണ്ട്. 1981-ലെ പര്യവേഷണസംഘത്തിന്റെ തലവൻ എസ്.ഇസഡ്. ഖാസിം ആയിരുന്നു.

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Maitri". 70south. Archived from the original on 2007-06-14. Retrieved 2006-12-30.
  2. http://wiki.answers.com/Q/What_are_the_names_of_the_research_centers_in_Antarctica#ixzz20eiqzKjq
"https://ml.wikipedia.org/w/index.php?title=മൈത്രി_ഗവേഷണകേന്ദ്രം&oldid=3641970" എന്ന താളിൽനിന്ന് ശേഖരിച്ചത്