മേലത്ത് ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേലത്ത് ചന്ദ്രശേഖരൻ
Melath.jpg
മേലത്ത് ചന്ദ്രശേഖരൻ
ജനനം
ചന്ദ്രശേഖരൻ
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ

മലയാള കവിയും സാഹിത്യനിരൂപകനുമായിരുന്നു പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ. കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ സ്മാരക എൻഡോവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1945 ൽ കാസർഗോഡ് ജില്ലയിലെ പനയാലിൽ ജനിച്ചു. ദീർഘകാലം പയ്യന്നൂർ കോളജിൽ മലയാളം വിഭാഗം അധ്യാപകനും വകുപ്പ് തലവനുമായിരുന്നു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.

കൃതികൾ[തിരുത്തുക]

കവിതാ സമാഹാരങ്ങൾ[തിരുത്തുക]

 • സൂര്യജന്യം
 • ശ്രീചക്രഗീത
 • അപൂർണ്ണം
 • മദ്ധ്യാഹ്നസ്വപ്നങ്ങൾ
 • ആത്മപുരാണം
 • ഡയറിക്കുറിപ്പുകൾ
 • അമൃതോസ്മി

നിരൂപണങ്ങൾ[തിരുത്തുക]

 • അക്ഷരത്തിന്റെ ആത്മാവ്
 • കാലത്തിന്റെ സാക്ഷി
 • കാവ്യകലയും കാലതാളവും
 • കക്കാടിന്റെ കവിത
 • കുഞ്ഞിരാമൻനായർ കവിത
 • വൈലോപ്പിളളിക്കവിത

പുരസ്കാരങ്ങൾ[തിരുത്തുക]

 • മൂടാടി ദാമോദരൻ അവാർഡ്
 • മഹാകവി കുട്ടമത്ത് അവാർഡ്
 • കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ സ്മാരക എൻഡോവ്മെന്റ് അവാർഡ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേലത്ത്_ചന്ദ്രശേഖരൻ&oldid=2514113" എന്ന താളിൽനിന്ന് ശേഖരിച്ചത്