മേരി ഹാരിസൺ മക് കീ
Mary McKee | |
---|---|
First Lady of the United States Acting | |
In role October 25, 1892 – March 4, 1893 | |
രാഷ്ട്രപതി | Benjamin Harrison |
മുൻഗാമി | Caroline Harrison |
പിൻഗാമി | Frances Cleveland |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Indianapolis, Indiana, U.S. | ഏപ്രിൽ 3, 1858
മരണം | ഒക്ടോബർ 28, 1930 Indianapolis, Indiana, U.S. | (പ്രായം 72)
പങ്കാളി | James McKee |
കുട്ടികൾ | Benjamin Mary |
മേരി ഹാരിസൺ മക് കീ (ജീവിതകാലം : ഏപ്രിൽ 3, 1858 – ഒക്ടോബർ 28, 1930) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ബെഞ്ചമിൻ ഹാരിസണിൻറെയും പത്നിയായിരുന്ന കരോലിൻ സ്കോട്ട് ഹാരിസണിൻറെയും ഏകമകളായിരുന്നു. 1892 ൽ തൻറെ അമ്മയുടെ മരണത്തിനുശേഷം മേരി ഹാരിസൺ, പിതാവിൻറെ പ്രസിഡൻറ് കാലവാധിയുടെ ശേഷമുള്ള കാലം പിതാവിനുവേണ്ടി വൈറ്റ്ഹൌസിലെ പ്രഥമവനിതയെന്ന കർത്തവ്യം ഏറ്റെടുത്തു. പിതാവ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അവർ വിവാഹിതയായിരുന്നു. പിതാവിൻറെ പ്രസിഡൻറു പദവിയിലുള്ള കാലത്ത് മേരിയും കുടുംബവും വൈറ്റ്ഹൌസിലാണ് താമസിച്ചിരുന്നത്. വൈറ്റ്ഹൌസിലെ ആതിഥേയയുടെ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തിരുന്നു.
ആദ്യകാലജീവിതം.
[തിരുത്തുക]1858 ഏപ്രിൽ 3 ന് ഇന്ത്യാനയിലെ ഇന്ത്യാനപോളിസിലാണ് മേരി ഹാരിസണ് മക് കീ ജനച്ചത്. അവിടെത്തന്നെയുള്ള പബ്ലിക് സ്കൂളുകളിൽ വിദ്യാഭ്യാസം ചെയ്യുകയും ചെയ്തു.
വിവാഹവും കുടുംബവും
[തിരുത്തുക]1884 നവംബറിൽ മേരി ഹാരിണൺ, ഇന്ത്യാനയിലെ മാഡിസണിലുള്ള ജെയിംസ് റോബർട്ട് മക് കീയെ (1857-1942) വിവാഹം കഴിച്ചു. അവർ തമ്മിൽ ഇന്ത്യാനാപോളിസിൽവച്ചാണ് കണ്ടുമുട്ടിയത്. 1888 ൽ മേരിയുടെ പിതാവ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിൻറെ കാലാവധി തീരുന്നതുവരെ മേരിയും കുടുംബവും മാതാപിതാക്കളോടൊപ്പം വൈറ്റ്ഹൌസിലേയ്ക്കു താമസം മാറ്റി
വാണിജ്യാവശ്യങ്ങൾക്കായി ബോസ്റ്റണിലേയക്കും തിരിച്ചുമുള്ള യാത്രകൾക്കിടെ മക് കീ ചാൾസ് എ. കോഫിൻ എന്ന ബിസിനസുകാരനുമായി പരിചയത്തിലാകുകയും അദ്ദേഹത്തിൻറെ “തോംസൺ-ഹൂസ്റ്റൺ എലക്ട്രിക് കമ്പനി”യിൽ ചേരുകയും ചെയ്തു. 1893 ൽ കോഫിൻ തൻറെ കമ്പനി തോമസ് ആൽവാ എഡിസനുമായി ലയിപ്പിച്ചതോടെ, മക് കീ “ജനറൽ ഇലക്ട്രിക് കമ്പനി”യുടെ സ്ഥാപകരിലൊരാളായിത്തീർന്നു. മക് കീ ജനറൽ ഇലക്ട്രിക് കമ്പനിയുടെ വൈസ് പ്രസിഡൻറായി ഉയർത്തപ്പെടുകയും 1913 വരെ അവിടെ തുടരുകയും ചെയ്തു. മേരിയ്ക്കും ജയിംസ് മക് കീയ്ക്കും രണ്ടു കുട്ടികളാണുണ്ടായിരുന്നത്. ബെഞ്ചമിൻ ഹാരിസൺ മക് കീയും മേരി ലോഡ്ജ് മക് കീയും. അവരുടെ മകൾ വിവാഹം കഴിച്ചത് മിസ്റ്റർ റെയ്സിംഗറെയായിരുന്നു.
പ്രഥമവനിത
[തിരുത്തുക]1892 ൽ അമ്മയുടെ മരണത്തിനു ശേഷം മേരി മക് കീ പിതാവിനുവേണ്ടി അദ്ദേഹത്തിൻറെ കാലാവധി തീരുന്നതുവരെ വൈറ്റ് ഹൌസിലെ ആതിഥേയയുടെ ചുമതല ഏറ്റെടുത്തു. രണ്ടാതവണത്തെ പ്രസിഡൻറു പദത്തിലേയ്ക്കുള്ള മത്സരത്തിൽ ബഞ്ചമിൻ ഹാരിണൻ പരാജയപ്പെട്ടിരുന്നു.
കുടുംബത്തിലെ ഭിന്നതകൾ
[തിരുത്തുക]വിഭാര്യനായിരുന്ന പിതാവ്, തന്നേക്കാൾ 25 വയസിന് ഇളയതും തൻറെ മുൻഭാര്യയുടെ സഹോദരപുത്രിയും സെക്രട്ടറിയുമായിരുന്ന യുവ വിധവ മേരി ലോർഡ് ഡിമ്മിക്കുമായി അടുപ്പത്തിലാകുകയും ചെയ്തു. മേരി മക് കീയും സഹോദരനും ഈ ഈ ബന്ധത്തെയും പുനർവിവാഹത്തെയും ശക്തയുക്തം എതിർത്തിരുന്നു. മേരി മക് കീ പിതാവുമായി ഭിന്നതയിലാവുകയും അവരോ സഹോദരനോ 1896 ൽ നടന്ന വിവാഹത്തിൽ പങ്കെടുക്കുകയുണ്ടായില്ല. മേരി മക് കീ പിന്നീടൊരിക്കലും പിതാവുമായി സംസാരിക്കുകയുണ്ടായില്ല. അവർ ഇന്ത്യാനാപോളിസിലേയ്ക്കു തിരിച്ചുപോകുകുയും 1901 ൽ അദ്ദേഹത്തിന് അസുഖം പിടിപെടുകയും മരണപ്പെട്ട് അനേകമണിക്കൂറുകൾ വൈകിമാത്രം അവിടെ എത്തിച്ചേരുകയും ചെയ്തിരുന്നു.
വിഭാര്യനായിരുന്ന പിതാവ്, തന്നേക്കാൾ 25 വയസിന് ഇളയതും തൻറെ മുൻഭാര്യയുടെ സഹോദരപുത്രിയും സെക്രട്ടറിയുമായിരുന്ന യുവ വിധവ മേരി ലോർഡ് ഡിമ്മിക്കുമായി അടുപ്പത്തിലാകുകയും ചെയ്തു. മേരി മക് കീയും സഹോദരനും ഈ ഈ ബന്ധത്തെയും പുനർവിവാഹത്തെയും ശക്തയുക്തം എതിർത്തിരുന്നു. മേരി മക് കീ പിതാവുമായി ഭിന്നതയിലാവുകയും അവരോ സഹോദരനോ 1896 ൽ നടന്ന വിവാഹത്തിൽ പങ്കെടുക്കുകയുണ്ടായില്ല. മേരി മക് കീ പിന്നീടൊരിക്കലും പിതാവുമായി സംസാരിക്കുകയുണ്ടായില്ല. അവർ ഇന്ത്യാനാപോളിസിലേയ്ക്കു തിരിച്ചുപോകുകുയും 1901 ൽ അദ്ദേഹത്തിന് അസുഖം പിടിപെടുകയും മരണപ്പെട്ട് അനേകമണിക്കൂറുകൾ വൈകിമാത്രം അവിടെ എത്തിച്ചേരുകയും ചെയ്തിരുന്നു.
പിൽക്കാലജീവിതം
[തിരുത്തുക]മേരി മക് കീ തൻറെ 72 ആമത്തെ വയസിലാണ് അന്തരിച്ചത്. അവർ ഇന്ത്യാനായിലെ ഇന്ത്യാനാപോളിസിൽ മാതാപിതാക്കളെ അടക്കിയിരുന്ന ക്രൌണ് ഹിൽ സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ടു.